സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി ഇഷാനി കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. ചേച്ചി അഹാന കൃഷ്ണയെ പോലെ തന്നെ സിനിമയിൽ തന്നെ എത്തി കഴിഞ്ഞിട്ടുണ്ട് ഇഷാനിയും. ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഒരു പ്രധാനപ്പെട്ട റോളിൽ അഭിനയിച്ചിട്ടുണ്ട്.
അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് ഇഷാനിയുടേത്. ചേച്ചിമാർക്കും അനിയത്തിക്കും അച്ഛനും അമ്മയ്ക്കും ഒപ്പമൊക്കെ ടിക് ടോക് ചെയ്താണ് ഇഷാനിയെ മലയാളികൾക്ക് സുപരിചിതമാകുന്നത്. മിക്ക വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വൈറലുമായിരുന്നു. പിന്നീട് യൂട്യൂബിൽ സ്വന്തമായി ചാനൽ തുടങ്ങി വീഡിയോ ഇടാനും തുടങ്ങിയിരുന്നു ഇഷാനി.
9 ലക്ഷത്തിൽ അധികം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ ഇഷാനിയ്ക്ക് ഉളളത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇഷാനി തന്റെ ശരീരഭാരം കൂട്ടിയതിന്റെ ഒരു വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരുന്നു. അന്ന് അത് സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായിരുന്നു. അതുപോലെ കൂട്ടുകാരികൾക്ക് ഒപ്പം വർക്കലയിൽ കറങ്ങാൻ പോയ വീഡിയോയും ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ഇഷാനിയും കൂട്ടുകാരികളും വീണ്ടും ഒരു ചെറിയ ട്രിപ്പ് പോയിരിക്കുകയാണ്. കടൽ തീരത്ത് ഒരു സ്വപ്നസുന്ദരിയെ പോലെ സൂര്യാസ്തമയം കണ്ടുകൊണ്ടിരിക്കുന്ന ഇഷാനിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. കറുപ്പും ഷോർട്ട് ടോപ്പും നീല ജീൻസും ധരിച്ച് പൊളി ലുക്കിലാണ് ഇഷാനിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.