വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വരും വർഷങ്ങളിൽ അരങ്ങേറിയ ഹണി റോസ് തുടക്കത്തിൽ മികച്ച വേഷങ്ങളും ലഭിച്ചിരുന്നില്ല. 2012-ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് ആണ് ഹണി റോസിന്റെ സിനിമ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്.
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ നടിമാർ മടിച്ചപ്പോൾ ഹണി റോസ് അത്തരം വേഷങ്ങളിൽ തിളങ്ങിയതും താരത്തിന് ആരാധകരെ നേടി കൊടുത്തു. ഹോട്ടൽ കാലിഫോർണിയ, താങ്ക്യൂ, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, വൺ ബൈ ടു, കുമ്പസാരം, സർ സി.പി, കനൽ, ചങ്ക്.സ്, ചാലക്കുടിക്കാരൻ ചങ്ങാതി, ഇട്ടിമാണി മൈഡ് ഇൻ ചൈന, ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ ഹണി റോസ് തിളങ്ങിയിട്ടുണ്ട്.
മോഹൻലാൽ നായകനായ മോൺസ്റ്ററാണ് ഹണി റോസിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഈ അടുത്തിടെ ഹണി റോസിന് ഉദ്‌ഘാടന റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിൽ പലയിടത്തും ഹണി റോസ് ഉദ്‌ഘാടകയായി നിരവധി ചടങ്ങുകളാണ് നടന്നിട്ടുള്ളത്. ഹണി റോസിനെ കാണാൻ ആരാധകർ മിക്കയിടത്തും തടിച്ചുകൂടിയിട്ടുമുണ്ട്. ഒരു ഗ്ലാമറസ് താരമായി ഹണി മാറി കഴിഞ്ഞു.
അതെ സമയം ഹണി റോസിന്റെ ഒരു സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്ക് ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. ജോസ് ചാൾസ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷിജു കൃഷ്ണന്റെ ബ്ലാക്ക് നിറത്തിലെ വെറൈറ്റി ഔട്ട്.ഫിറ്റിൽ പൊളി ലുക്കിലാണ് ഹണി റോസിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. രാഹുൽ നാമോയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.