‘ഇപ്പോ സിനിമ ഒന്നും കിട്ടാറില്ലേ!! ഉദ്‌ഘാടന നിമിഷങ്ങൾ പങ്കുവച്ച് ഹണി റോസിന് കിട്ടിയ കമന്റ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ താരസുന്ദരിയാണ് നടി ഹണി റോസ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഹണി റോസ്, ഇന്ന് സിനിമയിലെ മറ്റ് അഭിനേതാക്കളെക്കാൾ കൂടുതൽ തിരക്കുള്ള ഒരാളാണ്. അത് സിനിമയുടെ ഷൂട്ടിംഗ് കാരണമല്ല, ധാരാളം ഉദ്‌ഘാടനങ്ങളാണ് ഹണി റോസ് ചെയ്തുവരുന്നത്. മിക്ക ദിവസങ്ങളിൽ ഹണി ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്.

“ഉദ്‌ഘാടന റാണി” എന്ന പേര് പോലും താരത്തിന് വന്നിട്ടുണ്ട്. കൊച്ചിയിൽ മൈജിയുടെ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ എത്തിയതിന്റെ വീഡിയോ ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കറുപ്പ് ഔട്ട്.ഫിറ്റിൽ കട്ട സ്റ്റൈലിഷ് ലുക്കിലാണ് ഹണി റോസ് എത്തിയിരുന്നത്. ഹണിയെ കാണാൻ തടിച്ചുകൂടിയ ജനങ്ങളെയും വീഡിയോയിൽ കാണാൻ സാധിക്കും. കൊച്ചിയിലെ ഞാറക്കലായിരുന്നു ഉദ്‌ഘാടനം.

ഹണി റോസ് വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് തരംഗമായി മാറി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പതിവുപോലെ തന്നെ ചിലർ മോശം കമന്റുകളും ഇട്ടിട്ടുണ്ട്. “ഇപ്പൊ സിനിമ ഒന്നും കിട്ടാറില്ലേ.. വെറും ഉദ്‌ഘാടനം മാത്രമേയുള്ളോ?” എന്നൊരാൾ കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്. ഹണി തെലുങ്കിൽ അഭിനയിച്ച ഈ അടുത്തിടെ ഇറങ്ങിയ സിനിമ വലിയ ഹിറ്റായിരുന്നു.

നന്ദമൂരി ബാലകൃഷ്ണ നായകനായ വീര സിംഹ റെഡഢി എന്ന ചിത്രത്തിലാണ് ഹണി അവസാനമായി അഭിനയിച്ചത്. ബാലകൃഷ്ണയുടെ തന്നെ അടുത്ത സിനിമയിലും ഹണി അഭിനയിക്കുന്നുണ്ടെന്ന് സൂചനകളുണ്ട്. മലയാളത്തിൽ മോൺസ്റ്ററാണ് അവസാനമായി പുറത്തിറങ്ങിയത്. ഈ കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ആരംഭിച്ച മാം ബ്യൂട്ടി കെയറിന്റെ ഉദ്‌ഘാടനവും ഹണി ആയിരുന്നു.


Posted

in

by