വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി ഹണി റോസ്. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ ഹണി തുടക്കത്തിൽ അധികം തിളങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് അനൂപ് മേനോൻ, ജയസൂര്യ കൂട്ടുകെട്ടിൽ വന്ന ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ഹണി സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്.
ഗ്ലാമറസ് വേഷങ്ങൾ സിനിമയിൽ അഭിനയിക്കാനും ഇന്റിമേറ്റ് രംഗങ്ങളിൽ യാതൊരു മടിയും കൂടാതെ അഭിനയിക്കാനും ആ സമയത്ത് മടിച്ചിരുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തയായ ഹണി അത് ചെയ്തു. ഇന്ന് ഒട്ടുമിക്ക താരങ്ങളും അത്തരം വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഹണിയാണ് അതിൽ കൂടുതൽ ആ സമയത്ത് ചെയ്യാൻ തീരുമാനിച്ചത്. ഇപ്പോഴും സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ് ഹണി.
തെലുങ്കിൽ പുറത്തിറങ്ങിയ വീര സിംഹ റെഡഢിയാണ് ഹണിയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രമായിരുന്നു അത്. ഹണിയെ അടുത്ത സിനിമയിലും ബാലകൃഷ്ണ ക്ഷണിച്ചിട്ടുമുണ്ട്. മലയാളത്തിൽ മോൺസ്റ്ററാണ് ഹണിയുടെ അവസാന ചിത്രം. സിനിമകളേക്കാൾ ഇന്ന് ഹണി തിളങ്ങി നിൽക്കുന്ന ഉദ്‌ഘാടന ചടങ്ങളിലൂടെയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഹണി അത് ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ കൊടുങ്ങല്ലൂരിൽ പുതിയതായി ആരംഭിച്ച ബ്രില്ലിയൻറ് ഡെവലപ്പേഴ്സ് എന്ന ഇന്റീരിയർ ഷോറൂമിന്റെ ഉദ്‌ഘാടന ചടങ്ങളിൽ ഹണി റോസ് ആയിരുന്നു മുഖ്യാതിഥി. ചടങ്ങിൽ ഒരു സ്വർണ നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ചാണ് ഹണി എത്തിയത്. ഇതാരാണ് സ്വർണ മൽസ്യമോ എന്നാണ് ആരാധകർ ചിത്രങ്ങളും വീഡിയോസും കണ്ടിട്ട് ചോദിക്കുന്നത്. ഏത് വേഷത്തിൽ ഹണി ലുക്ക് ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.