സമൂഹ മാധ്യമങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധനേടുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. കോളേജ് യൂണിഫോമിൽ മീൻ വിറ്റ് കേരളക്കരയുടെ ശ്രദ്ധനേടിയ ഒരു താരമാണ് ഹനാൻ ഹമീദ്. യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടി എന്ന പേരിൽ ഹനാന്റെ ഫോട്ടോ പത്രത്തിൽ വന്ന ശേഷമാണ് മലയാളികൾ ഹനാനെ കുറിച്ച് അറിഞ്ഞ് തുടങ്ങുന്നത്. പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഹനാൻ അത് ചെയ്തത്.
പിന്നീട് ഹനാൻ ഒന്നാം പിണറായി സർക്കാർ, സർക്കാരിന്റെ മകൾ എന്ന ലേബൽ നൽകി പഠനചിലവുകൾ ഏറ്റെടുത്തിരുന്നു. എങ്കിൽ ഇതൊരു സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടന്നൊരു ഷൂട്ട് ആണെന്ന് തരത്തിൽ പ്രചാരണങ്ങൾ വന്നതോടെ ഹനാന് എതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ വരികയുണ്ടായി. സത്യാവസ്ഥ അതല്ലെന്ന് മനസ്സിലാവുമ്പോഴേക്കും വിമർശനങ്ങൾ ട്രോൾ പോലെ അതിരുവിട്ടിരുന്നു.
2018-ൽ ഹനാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ഹനാന്റെ ചികിത്സ ചിലവ് സർക്കാർ ഏറ്റെടുത്തിരുന്നു. പിന്നീട് അതിനെയെല്ലാം അതിജീവിച്ച് ഹനാൻ മുന്നോട്ട് വരികയുണ്ടായി. കുറച്ച് നാളുകൾക്ക് മുന്നിൽ ഹനാൻ പൂർണാരോഗ്യവതിയായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഹനാന്റെ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കൊണ്ടിരിക്കുകയാണ്. ഹനാൻ ഒരു റിസോർട്ടിലെ പൂളിൽ നീന്തി കളിക്കുന്ന വീഡിയോ താരം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. വീഡിയോയുടെ താഴെ രസകരമായ കമന്റുകളും വന്നിരുന്നു. നീന്തൽ അറിയില്ലെന്ന് കണ്ടാൽ മനസ്സിലാവും, നീന്തിട്ട് ഇങ്ങോട്ട് പോരാണില്ലലോ.. എന്നിങ്ങനെ പോകുന്നു കമന്റുകൾ.
View this post on Instagram