ഏഷ്യാനെറ്റിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ്. അഞ്ചാമത്തെ സീസൺ ആരംഭിച്ചിട്ട് 25 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. രണ്ട് മത്സരാർത്ഥികൾ പുറത്താവുകയും വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒരാളെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ബിഗ് ബോസിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പതിനേഴ് മത്സരാർത്ഥികളാണ് ഇപ്പോൾ മത്സരിക്കുന്നത്.
പതിനഞ്ചാം ദിവസം വൈൽഡ് കാർഡ് എൻട്രിയായി എത്തി പതിനെട്ടാം ദിവസം ആരോഗ്യ പ്രശ്നങ്ങൾ കാരണം പുറത്തായ ഒരാളായിരുന്നു ഹനാൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ യൂണിഫോമിൽ മീൻ വിറ്റ് വൈറൽ താരമായി മാറി, സർക്കാരിന്റെ വളർത്തുമകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു ഹനാൻ. അതിന് ശേഷം ഹനാൻ സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
പിന്നീട് ഹനാനെ മലയാളികൾ കാണുന്നത് ബിഗ് ബോസ് ഷോയിലാണ്. ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തായ ഹനാൻ ഒരു ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. “ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ബിഗ് ബോസിനെ കുറിച്ച് ഞാൻ എഴുതിയ കവിത ഇന്ന് ഏഷ്യാനെറ്റിൽ ലൈവ് ആയിട്ട് സംപ്രേക്ഷണം ചെയ്തിരിക്കുകയാണ്. എനിക്ക് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമാണ് ഇത്. ഇതിനോടകം എന്റെ കവിത എല്ലാവരും കേട്ടിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാം.
അൽഭുത വിളക്കിൽ നിന്നും ഇറങ്ങി വന്ന മായാവിയെ പോലെ ആണ് ബിഗ് ബോസ്. എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തന്നതിന് നന്ദി.. വൈൽഡ് കാർഡ് എൻട്രിയായി വരുന്ന എല്ലാവരും ലാലേട്ടനെ കണ്ടിട്ടാണ് അകത്ത് കയറാറുള്ളത്. ഞാൻ ലാലേട്ടനെ കാണാതെയാണ് അകത്തേക്ക് കയറിപോയത്. ഇനിയും ലാലേട്ടനെ കാണാനുള്ള സമയം ആയിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ആഗ്രഹം ഇവിടേം കൊണ്ട് ഒന്നും തീർന്നിട്ടില്ല. ലാലേട്ടന്റെ സിനിമയിൽ ഞാൻ എഴുതിയ പാട്ട് വരണമെന്നാണ് എന്റെ ആഗ്രഹമെന്ന് ഞാൻ നേരിട്ട് ലാലേട്ടനെ കണ്ട് പറയും..”, ഹനാൻ വെളിപ്പെടുത്തി.
View this post on Instagram