February 27, 2024

‘ഇന്നൊരു മോശം അനുഭവം ഉണ്ടായി!! ആൾകൂട്ടത്തിൽ നിന്ന ഒരാൾ എന്നെ കയറിപ്പിടിച്ചു..’ – പോസ്റ്റുമായി യുവനടി

സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ കോളേജ് ക്യാമ്പസുകളിലും മാളുകളിലും പോകുന്ന കാഴ്ച നമ്മളിപ്പോൾ സ്ഥിരമായി കാണുന്നതാണ്. താരങ്ങളെ കാണാൻ വേണ്ടി ആരാധകരും പ്രേക്ഷകരും അവിടേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള പ്രൊമോഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലയുടെ സിനിമയുടെ പ്രൊമോഷൻ ഒരു മാളിൽ എത്തിയപ്പോൾ അവിടെയുള്ള തിരക്ക് കാരണം അവർക്ക് മടങ്ങി പോകേണ്ടി വന്നിട്ടുമുണ്ട്.

ഇപ്പോഴിതാ അത്തരം ഒരു ചടങ്ങിൽ എത്തിയപ്പോൾ തനിക്ക് നേരിട്ട് മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് യുവനടി. നിവിൻ പൊളി നായകനാകുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തനിക്ക് നേരിട്ട് ഒരു മോശം അനുഭവത്തെ കുറിച്ച് ഇപ്പോൾ അതിലെ നായികമാരിൽ ഒരാൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

തനിക്കുണ്ടായ ഒരു മരവിപ്പിക്കുന്ന ഒരു അനുഭവമാണെന്നും താൻ ഒത്തിരി ഇഷ്ടപ്പെടുന്ന സ്ഥലമാണ് കോഴിക്കോടെന്നും എഴുതി. പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്ന് ഒരാൾ തന്നെ കയറിപിടിച്ചെന്നും അത് എവിടെയാണെന്ന് പറയാൻ തന്നെ അറപ്പ് തോന്നുന്നുവെന്നും നടി പ്രതികരിച്ചു. ഇത്രയും ഫ്രസ്‌ട്രേഡഡ് ആയിട്ടുള്ള ആളുകളാണോ നമ്മുടെ ചുറ്റിനും ഉള്ളതെന്നും പ്രൊമോഷന്റെ ഭാഗമായി പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെന്നും അവിടെ എങ്ങും ഉണ്ടായ ദുരനുഭവമാണ് ഇവിടെ നടന്നതെന്നും നടി സൂചിപ്പിച്ചു.

തന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തയ്ക്കും ഈ ഒരു അനുഭവം ഉണ്ടായിയെന്നും അവർ അതിന് എതിരെ പ്രതികരിച്ചെന്നും തനിക്ക് അതിന് പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ലെന്നും നടി കുറിച്ചു. ഒരു നിമിഷം താൻ മരവിച്ചു പോയെന്നും ആ മരവിപ്പിൽ നിന്ന് കൊണ്ട് ചോദിക്കുകയാണ് നിന്റെയൊക്കെ അസുഖം തീർന്നോ എന്നും കുറിച്ചുകൊണ്ടാണ് യുവനടി തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് എഴുതിയത്.