കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഗ്രേസ് ആന്റണി. മികച്ച അഭിനയ മികവിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള ഗ്രേസിന് ഒരുപാട് ആരാധകരുമുണ്ട്. ഇന്നത്തെ തലമുറയിലെ ഉർവശി എന്ന് പാർവതി തിരുവോത്ത് വിശേഷിപ്പിച്ച നടിയാണ് ഗ്രേസ്. ഗ്രേസിന്റെ അഭിനയത്തിൽ നിന്നും പ്രേക്ഷകർക്കും അത് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതെ സമയം സമൂഹ മാധ്യമങ്ങളിൽ സജീവമായ ഗ്രേസ് തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ദുബൈയിലെ ഒരു ഉല്ലാസബോട്ടിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഗ്രേസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടി സാനിയ ഇയ്യപ്പനും ഇത്തരത്തിൽ ഉല്ലാസബോട്ടിൽ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ദുബൈയിൽ പോയതാണോ എന്നും ചിലർ സംശയം ചോദിക്കുന്നുണ്ട്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച സാറ്റർഡേ നൈറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബൈയിൽ എത്തിയപ്പോഴുള്ള ഒഴിവ് സമയത്ത് എടുത്ത ഫോട്ടോയാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതെ സമയം ചിത്രങ്ങൾക്ക് താഴെ ചില സദാചാര കമന്റുകളും പൊങ്ങി വന്നിട്ടുണ്ട്. “സാനിയ ഇയ്യപ്പനെ റോൾ മോഡൽ ആക്കല്ലേ.. ഗ്രേസ് സ്നേഹം കൊണ്ട് പറഞ്ഞതാ.. സാനിയ നിങ്ങളെ വളരെയധികം സ്വാധീനിച്ചു..”, എന്നായിരുന്നു ഒരു കമന്റ്.
ഇതിന് ചിലർ ലൈകും നൽകിയിട്ടുണ്ട്. ഗ്രേസിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് താരത്തിന്റെ ആരാധകരും വാദിച്ചു. കൂടുതൽ പേരും ഗ്രേസ് ഹോട്ട് ലുക്ക് ആയിട്ടുണ്ടെന്ന് നല്ല കമന്റുകൾ ഇട്ടപ്പോഴാണ് ചിലർ വളരെ മോശം കമന്റുകൾ ഇട്ടിരിക്കുന്നത്. ആളുകളുടെ കമന്റുകൾക്ക് എന്തായാലും ഗ്രേസ് പ്രതികരിച്ചിട്ടില്ല. ഈ അടുത്തിടെ ഇറങ്ങിയ റോഷാക്ക്, അപ്പൻ സിനിമകളിലും ഗ്രേസ് അഭിനയിച്ചിരുന്നു.