‘എന്റെ പ്രണയത്തിന് ജന്മദിന ആശംസകൾ!! സാനിയയെ വിഷ് ചെയ്ത ഗ്രേസ് ആന്റണി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ഫാഷൻ സെൻസേഷനായ നടി സാനിയ ഇയ്യപ്പൻ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമയിൽ വന്നിട്ട് ചുരുങ്ങിയ വർഷമായിട്ടുള്ളുവെങ്കിൽ കൂടിയും സാനിയ മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഒരുസമയം വരെ നടിമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ മടിച്ച ഗ്ലാമറസ് ചിത്രങ്ങൾ സാനിയയുടെ വരവോടെ മാറിയിട്ടുണ്ടെന്ന് വ്യക്തമായ ഒന്നാണ്.

ജന്മദിനത്തിൽ സാനിയയ്ക്ക് ആശംസകൾ അറിയിച്ച് ഒരുപാട് പേർ പോസ്റ്റുകളും സ്റ്റോറീസും ഒക്കെ സമൂഹ മാധ്യമങ്ങളിൽ ഇട്ടിട്ടുണ്ടായിരുന്നു. ഇത് കൂടാതെ ആരാധകരും താരത്തിന് വിഷ് ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ സാനിയയ്ക്ക് ഒപ്പം അഭിനയിക്കുകയും ഉറ്റസുഹൃത്തുമായ ഗ്രേസ് ആന്റണി ഇട്ട പോസ്റ്റാണ് ശ്രദ്ധപിടിച്ചു പറ്റുന്നത്. സാനിയക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചത്.

‘പ്രണയത്തിന് ജന്മദിനാശംസകൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗ്രേസ് പോസ്റ്റ് ചെയ്തത്. സാനിയ അതിന് താഴെ മറുപടിയുമായി എത്തി. ‘ഗ്രേസൂ.. എന്റെ പ്രണയമേ.. ഒരുപാട് നന്ദി.. എന്നെ വേഗം കാണൂ..”, എന്നായിരുന്നു സാനിയയുടെ മറുപടി. ഗ്രേസും സാനിയയും ഒന്നിച്ച സാറ്റർഡേ നൈറ്റ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പ്രൊമോഷൻ ചടങ്ങുകളിൽ ഇരുവരും പല സ്ഥലത്തും ഒരുമിച്ച് പോയിരുന്നു.

ആ ചിത്രങ്ങളാണ് ഇപ്പോൾ ഗ്രേസ് ആശംസ അറിയിക്കാൻ വേണ്ടി പോസ്റ്റ് ചെയ്തത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ആ സിനിമ പക്ഷേ തിയേറ്ററുകളിൽ വമ്പൻ പരാജയം ആയിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം കൂടാൻ പക്ഷേ ആ ചിത്രം കാരണമായി. സാനിയയുടെ അവസാനം ഇറങ്ങിയ ചിത്രവും ഇത് തന്നെയാണ്. ഗ്രേസിന്റെ പടച്ചോനെ ഇങ്ങള് കാത്തോളീയാണ് അവസാനമായി റിലീസ് ചെയ്തത്.


Posted

in

by