ഹാപ്പി വെഡിങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയും ഇന്ന് മലയാള സിനിമയിൽ മികച്ച നായികനടിമാരിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് നടി ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ അഭിനയ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്. അതിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ റോളിലായിരുന്നു ഗ്രേസ് അഭിനയിച്ചിരുന്നു.
സിമി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച ഗ്രേസിന് അതിന് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു തുടങ്ങി. ഹലാൽ ലവ് സ്റ്റോറിയിലെ സുഹറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷം നടി പാർവതി തിരുവോത്ത് ഗ്രേസിന്റെ പ്രകടനം കണ്ടീട്ട് ഈ തലമുറയിലെ ഉർവശി എന്നാണ് വിശേഷിപ്പിച്ചത്. അതിന് ചില വിമർശനങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നിട്ടുമുണ്ടായിരുന്നു. ഗ്രേസ് അത്തരത്തിൽ ഒരു നടിയായി മാറിക്കൊണ്ടിരിക്കുകയാണ്.
കോമഡി നായികയായി ഗ്രേസിന് സിനിമയിൽ അനായാസ അഭിനയിക്കാൻ കഴിയുന്നുണ്ട്. നിവിൻ പോളിയുടെ കനകം കാമിനി കല.ഹം എന്ന സിനിമയിലെ അഭിനയം അതിന് ഉദാഹരണമാണ്. ഈ വർഷം ആറ് സിനിമകളാണ് ഗ്രേസ് അഭിനയിച്ചതിൽ ഇറങ്ങിയത്. റോഷാക്ക്, പത്രോസിന്റെ പടുപ്പുകൾ, ചട്ടമ്പി, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ, സാറ്റർഡേ നൈറ്റ് എന്നിവയാണ് ആ സിനിമകൾ.
തിരക്കുള്ള ഷൂട്ടിംഗ് ജീവിതത്തിന് ബ്രെക്ക് എടുത്ത് മുന്നാറിൽ തണുപ്പ് ആസ്വദിക്കാൻ വേണ്ടി റിസോർട്ടിൽ സമയം ചിലവഴിക്കുന്ന വീഡിയോ ഗ്രേസ് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. മുന്നാറിലെ ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ് എന്ന റിസോർട്ടിലാണ് ഗ്രേസ് താമസിക്കുന്നത്. ട്രീസ ജോഷിന്റെ ഡിസൈനിലുള്ള മനോഹരമായ ഔട്ട്.ഫിറ്റിൽ തണുപ്പിൽ ഓടി നടക്കുന്ന വീഡിയോയാണ് ഗ്രേസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram