ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ഗ്രേസ് ആന്റണി. പിന്നീട് നായികയായും സഹനടിയായും നിരവധി സിനിമകളിൽ ഗ്രേസ് അഭിനയിച്ചിട്ടുമുണ്ട്. കുമ്പളങ്ങി നൈറ്റസിൽ ഫഹദിന്റെ ഭാര്യയുടെ റോളായ സിമിയെ അവതരിപ്പിച്ച് ശേഷമാണ് ഗ്രേസിന് കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചത്.
ഈ തലമുറയിലെ ഉർവശി എന്ന് പാർവതി തിരുവോത്ത് വിശേഷിപ്പിച്ച ഒരാളാണ് ഗ്രേസ്. കോമഡി ആണെങ്കിലും സീരീസ് കഥാപാത്രങ്ങൾ ആണെങ്കിലും ഭംഗിയായി അവതരിപ്പിക്കാൻ ഗ്രേസിന് സാധിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങൾ കഴിയുമ്പോൾ ഗ്രേസ് എന്ന അഭിനയത്രിയുടെ കഴിവ് കൂടുതൽ മികച്ചതായി മാറാറുണ്ട്. കഴിഞ്ഞ വർഷം ഗ്രേസ് അവതരിപ്പിച്ച കഥാപാത്രങ്ങൾ നോക്കിയാൽ മനസ്സിലാവും.
റോഷാക്ക് എന്ന ചിത്രത്തിലെ സുജാതയും അപ്പൻ എന്ന സിനിമയിലെ മോളികുട്ടിയും വേറിട്ട രീതിയിൽ അവതരിപ്പിച്ച ഗ്രേസിന്റെ ഹാസ്യ വേഷമായ സാറ്റർഡേ നൈറ്റിലെ സൂസനും ശ്രദ്ധിക്കപ്പെട്ടിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശിനിയാണ് ഗ്രേസ്. തമിഴിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഗ്രേസ്. മലയാളത്തിൽ വിവേകാന്ദൻ വൈറലാണ് എന്ന സിനിമയാണ് അടുത്തതായി ഗ്രേസിന്റെ വരാനുള്ളത്.
തന്റെ തിരക്കിട്ട സിനിമ ഷൂട്ടിങ്ങിന് ഇടയിൽ ഒരു ബ്രേക്ക് എടുത്ത് വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് ഗ്രേസ് ഇപ്പോൾ. യൂറോപ്പിലെ സ്പെയിൻ എന്ന രാജ്യത്തിലേക്കാണ് ഗ്രേസ് അവധി ആഘോഷിക്കാൻ പോയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ അവിടെ നിന്നുള്ള ഫോട്ടോസ് ഗ്രേസ് പങ്കുവെക്കുന്നുണ്ട്. സ്പെയിനിലെ സിയൂട്ട എന്ന പോർട്ട് സിറ്റിയിൽ നിന്നുള്ള ചിത്രങ്ങളാണ് ഗ്രേസ് പങ്കുവച്ചിരിക്കുന്നത്.