മൂന്ന് വർഷത്തോളം മലയാളം ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ മുന്നിൽ തന്നെ നിന്നെയൊരു പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി. അമ്മയുടെ മരണത്തിന് ശേഷം പ്രശസ്തനായ ഗായകനായ അച്ഛനെ അന്വേഷിച്ചെത്തുന്ന ഒരു കുഞ്ഞുമകളുടെ ജീവിതകഥ പറയുന്ന സീരിയലായിരുന്നു വാനമ്പാടി. അഭിനയിച്ചവരെല്ലാം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നവരാണ്.
ആദ്യമായി അതിലൂടെ അഭിനയിച്ച പലരും പിന്നീട് ടെലിവിഷൻ രംഗത്ത് വളരെ സജീവമായി നിന്നിരുന്നു. വാനമ്പാടിയിലെ പ്രധാന വേഷമായ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ഗൗരി പ്രകാശ്. ഇടവപ്പാതി എന്ന സിനിമയിലൂടെയാണ് ഗൗരി അഭിനയം തുടങ്ങിയതെങ്കിലും പ്രശസ്തയായത് വാനമ്പാടിയിൽ അഭിനയിച്ച ശേഷമാണ്.
കൊച്ചു കുട്ടിയാണെങ്കിൽ കൂടിയും ഗൗരി ധാരാളം ആളുകളുടെ ഹൃദയങ്ങൾ കീഴടക്കിയിരുന്നു. വാനമ്പാടിയിലെ അനുമോളായി മൂന്ന് വർഷത്തോളം അഭിനയിച്ച ഗൗരിയെ പിന്നീട് കാണുന്നത് ഏഷ്യാനെറ്റിലെ തന്നെ കുടുംബവിളക്ക് എന്ന പരമ്പരയിലാണ്. അതിൽ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പിന്നീട് ഗൗരി ആ സീരിയലിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു.
ഇപ്പോൾ പഠനത്തിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ് ഗൗരി. എങ്കിലും ഗൗരിയുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് താല്പര്യം ഏറെയാണ്. ഗൗരി ഇപ്പോഴിതാ ചെറിയ ഒരു ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. വാനമ്പാടിയിലെ അനുമോൾ ആളാകെ മാറിയെന്നും വളർന്ന് വലിയ കുട്ടിയായെന്നും ചിലർ അഭിപ്രായപ്പെടുന്നു. സീരിയലിൽ സജീവമാകൂ എന്നും ചിലർ പറയുന്നുണ്ട്.