December 11, 2023

‘വാനമ്പാടിയിലെ അനുമോൾ അല്ലേ ഇത്!! പട്ടുപാവാടയിൽ തിളങ്ങി ഗൗരി പ്രകാശ്..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു വാനമ്പാടി. നടി ചിപ്പിയും സായ് കിരൺ റാമും ഗൗരി പ്രകാശും പ്രധാന റോളുകളിൽ അഭിനയിച്ച പരമ്പര റേറ്റിംഗിൽ തീരുംവരെ മുൻപന്തിയിൽ ആയിരുന്നു. അതിലെ കഥാപാത്രങ്ങളുടെ പേരിലാണ് ഇന്നും അതിൽ അഭിനയിച്ച താരങ്ങൾ അറിയപ്പെടുന്നത്. ഗൗരിയെന്നും സുചിത്ര എന്നും സോന ജിൽന എന്നും ഒക്കെ പറഞ്ഞാൽ പ്രേക്ഷകർക്ക് പിടികിട്ടില്ല.

അനുമോൾ എന്നും പപ്പിയെന്നും തംബുരുവെന്നും ഒക്കെ പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് തന്നെ താരങ്ങളുടെ മുഖം മനസ്സിലേക്ക് വരുമായിരുന്നു. അനുമോൾ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. അത് അവതരിപ്പിച്ചത് ഗൗരി പ്രകാശ് ആയിരുന്നു. 1000-ൽ അധികം എപ്പിസോഡുകൾ ഉണ്ടായിരുന്ന മെഗാസീരിയലായിരുന്നു വാനമ്പാടി. പ്രേക്ഷകരെ ഒട്ടും ബോറടിപ്പിച്ചിട്ടുമില്ല.

വാനമ്പാടിയിലെ അനുമോളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. അത് അവതരിപ്പിച്ച ഗൗരിയെയും പ്രേക്ഷകർ സ്വീകരിച്ചു. ഗൗരി ഇപ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇടവപാതി എന്ന സിനിമയിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ അതിമനോഹരമായി പാടുകയും ചെയ്യും ഗൗരി. അച്ഛൻ പ്രകാശ് കൃഷ്ണന്റെ വിയോഗത്തിന് 1-2 വർഷങ്ങൾക്ക് ശേഷമാണ് ഗൗരി സീരിയലിലേക്ക് എത്തുന്നത്.

ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിലും ഗൗരി അഭിനയിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഗൗരി ഒരുപാട് ആരാധകരുണ്ട്. തൂവെള്ള നിറത്തിലെ പട്ടുപാവാടയിലുള്ള ഗൗരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചുള്ള ചിത്രങ്ങളാണ് ഗൗരി തന്റെ ആരാധകരുമായി പങ്കുവച്ചത്. തംബുരുവായി തിളങ്ങിയ ജെലീന പിയും ഗൗരിക്ക് ഒപ്പമുണ്ടായിരുന്നു.