മലയാളികൾ ഉൾപ്പടെയുള്ളവർക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിൽ അഭിനയിച്ച് സി പ്രേംകുമാർ സംവിധാനം ചെയ്ത 96. സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ റീയൂണിയൻ നടത്തുകയും അവിടെ വച്ച് തന്റെ പഴയ കാമുകിയെ കാണുന്നതും അവർ പഴയ ഓർമ്മകളിലേക്ക് പോകുന്നതുമൊക്കെ ആയിരുന്നു സിനിമയുടെ കഥ.
റാം എന്ന കഥാപാത്രമായി വിജയ് സേതുപതിയും ജാനു എന്ന കഥാപാത്രമായി തൃഷയും തിളങ്ങിയപ്പോൾ, അതിന്റെ ചെറുപ്പകാലം അവതരിപ്പിച്ച താരങ്ങളും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചു. അതിൽ തന്നെ കുട്ടി ജാനുവായി അഭിനയിച്ച താരം മലയാളിയാണ്. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗൗരി ജി കിഷനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗൗരി മലയാളി ആണെങ്കിലും വളർന്നത് ചെന്നൈയിലാണ്.
ആ സിനിമയോടെ ഗൗരിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ വന്നു. മാർഗംകളി എന്ന സിനിമയിൽ അതിഥി വേഷത്തിൽ അഭിനയിച്ചപ്പോൾ അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിൽ നായികയായി അരങ്ങേറുകയും ചെയ്തു. മാസ്റ്റർ, കർണൻ തുടങ്ങിയ തമിഴ് സിനിമകൾക്ക് പുറമേ ജാനു എന്ന തെലുങ്ക് സിനിമയിലും ഗൗരി അഭിനയിച്ചിട്ടുണ്ടായിരുന്നു. പുത്തം പുതു കാലൈ വിടിയാദെയാണ് അവസാന റിലീസ്.
ശ്രീദേവി ശോഭൻ ബാബു എന്ന തെലുങ്ക് സിനിമയാണ് ഗൗരിയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒരു മില്യണിൽ അധികം ഫോളോവേഴ്സാണ് ഗൗരിക്കുള്ളത്. ഗൗരിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. മദൻ രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.സമീഹ അയ്യരാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. മഹാശ്രിയാണ് മേക്കപ്പ് ചെയ്തത്.