മലയാളികൾ ഏറെ ആഘോഷമാക്കിയ ഈ വർഷം നടന്ന ഒരു താരവിവാഹം ആയിരുന്നു നടൻ ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റേയും. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം ആയിരുന്നു. അന്ന് മുതൽ ഇരുവരുടെയും ആരാധകർ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ ജനുവരിയിൽ വിവാഹം നടക്കുകയും ചെയ്തു. സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർ പങ്കെടുത്തിരുന്നു.
വിവാഹിതയായ ശേഷം ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി ഒരു മാസത്തോളം വിദേശത്ത് പോയിരിക്കുകയായിരുന്നു ഗോവിന്ദും ഗോപികയും. മടങ്ങിയെത്തിയ രണ്ടുപേരും കുടുംബത്തിന് ഒപ്പമുള്ള ഒരു തീർത്ഥാടന യാത്രയിലാണ് ഇപ്പോൾ. ഇതിന്റെ ചിത്രങ്ങളാണ് ഗോവിന്ദും ഗോപികയും സമൂഹ മമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. രണ്ടുപേരുടെയും അച്ഛനും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു.
കുമ്പള അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പോയതിന്റെ ചിത്രങ്ങളാണ് രണ്ടുപേരും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരുടെയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. രണ്ടുപേരും ഭക്തിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഗോവിന്ദ് പട്ടാമ്പി സ്വദേശിയും ഗോപിക കോഴിക്കോട് സ്വദേശിനിയുമാണ്. വിവാഹം കഴിഞ്ഞ് കരിയറിൽ രണ്ടുപേരും സജീവമായിട്ടില്ല.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നീരജ എന്ന ചിത്രമാണ് ഗോവിന്ദിന്റെ അവസാനമിറങ്ങിയത്. ഗോപികയാകട്ടെ സാന്ത്വനം സീരിയലിന്റെ ക്ലൈമാക്സ് എപ്പിസോഡും വിവാഹം എല്ലാം അടുപ്പിച്ചായിരുന്നു. ഇനി പുതിയ സീരിയലുകൾ ഗോപിക ചെയ്യുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബാലേട്ടൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് ഗോപിക മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്. ഗോവിന്ദ് ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകനായും.