സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരുപാട് താരങ്ങളുടെ വിവാഹം ഈ കൊല്ലം നടന്നിരുന്നു. അതിൽ ഒരുപാട് മലയാളികൾ ഉറ്റുനോക്കിയ വിവാഹമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റേയും. ഗോവിന്ദ് വർഷങ്ങളായി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അവതാരകനും നടനുമാണ്. ഗോപികയാകട്ടെ ബാലതാരമായി തിളങ്ങിയ ശേഷം സീരിയലിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരവും.
അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഏറെ സ്പെഷ്യൽ ആയിരുന്നു. സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖരാണ് വിവാഹത്തിന് പങ്കെടുത്തത്. സാന്ത്വനം സീരിയലിലൂടെ ഒരുപാട് ആരാധകരെ ഗോപിക നേടിയപ്പോൾ തെലുങ്കിൽ പോലും വില്ലൻ വേഷത്തിൽ അഭിനയിച്ച് കൈയടി നേടിയ ഒരാളാണ് ഗോവിന്ദ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് നാല് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്.
ഗോവിന്ദ് ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല കഴിഞ്ഞ ഒരു വർഷമായി. വിവാഹത്തിന്റെ തിരക്കുകൾ ഉണ്ടായതുകൊണ്ട് മാറിനിന്നതാണോ എന്ന് വ്യക്തമല്ല. ഗോപികയും വിവാഹശേഷം അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. വിവാഹം കഴിഞ്ഞെങ്കിലും ഗോപിക സീരിയലിൽ സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം. അതുണ്ടാകുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. ഇപ്പോഴും ഒരു പുതുമോടിയായി നടക്കുകയാണ് ഇരുവരും.
ഈ കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. നീല സെറ്റുസാരിയിൽ ഗോപികയും വെള്ള ഷർട്ടിലും ഗ്രരേ പാന്റിലും ഗോവിന്ദും തിളങ്ങിയിട്ടുണ്ട്. നിസാൻ മേക്ക് ഓവർസാണ് ഇരുവർക്കും മേക്കപ്പ് ചെയ്തിട്ടുള്ളത്. ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ എന്നും ക്യൂട്ട് ആൻഡ് പെർഫെക്ട് ജോഡി എന്നുമൊക്കെ ആരാധകർ കമന്റുകൾ അറിയിച്ചിട്ടുണ്ട്.