വി.എം വിനു സംവിധാനം ചെയ്ത 2003-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബാലേട്ടൻ. മോഹൻലാൽ ബാലേട്ടനായി തകർത്ത് അഭിനയിച്ച ചിത്രത്തിൽ അതിൽ അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചിട്ടുള്ള കുട്ടി താരങ്ങളെ അത്ര പെട്ടന്ന് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. ബാലേട്ടന്റെ മൂത്തമകളായിട്ട് ക്യൂട്ട് ലുക്കിൽ എത്തിയ ആ സുന്ദരി കുട്ടിയെ മലയാളികൾ മറക്കാൻ പറ്റുകയില്ല.
വർഷങ്ങൾക്ക് ഇപ്പുറം ആ താരം വളർന്ന് കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. ഗോപിക അനിൽ എന്ന താരമാണ് അതിൽ തിളങ്ങിയത്. ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറി കഴിഞ്ഞ സാന്ത്വനത്തിൽ ഗോപിക അഞ്ജലിയായി തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം വൈറലാണ്.
ശിവനായി എത്തുന്നത് സജിൻ എന്ന അഭിനേതാവാണ്. ഗോപികയ്ക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. പഴയ ബാലേട്ടനിലെ കുട്ടി താരത്തിൽ നിന്ന് വളർന്ന് ഒരു സുന്ദരിയായി ഗോപിക മാറി കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ ഒരു ഡോക്ടർ കൂടിയാണ് ഗോപിക. ഗോപികയുടെ അനിയത്തി കീർത്തനയും ബാലേട്ടൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ ഗോപിക നായികയായി തിളങ്ങുമോ എന്നറിയാനും ആരാധകർക്ക് താല്പര്യമുണ്ട്. ഇപ്പോഴിതാ ഗോപിക നടി റെബേക്കയുടെ ഫാഷൻ ബ്രാൻഡിന് വേണ്ടി ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ‘ബി യു ബൈ ബെക്കാ’ എന്നാണ് റെബേക്കയുടെ ബ്രാൻഡിന്റെ പേര്. സാരിയിലാണ് ഗോപിക ഷൂട്ട് ചെയ്തിരിക്കുന്നത്. ഗോപികയെ സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടെന്ന് ആരാധകരും പറയുന്നു.