February 29, 2024

‘സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്, ആരാധകരെ ഞെട്ടിച്ച് കിടിലം മേക്കോവറിൽ താരം..’ – ഫോട്ടോസ് വൈറൽ

തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗായത്രി സുരേഷ് പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഗായത്രി, ഏഴ് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ്.

ഒരു സോഷ്യൽ മീഡിയ താരമെന്ന് കൂടി ഗായത്രിയെ വിശേഷിപ്പിക്കേണ്ടി വരും. പലപ്പോഴും ഗായത്രി അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങൾ ട്രോളുകളുടെ രൂപത്തിൽ വന്ന് താരത്തിന് തന്നെ പണികിട്ടാറുണ്ട്. പ്രണവ് മോഹൻലാലിനെ കല്യാണം കഴിക്കാനാണ് തന്റെ ആഗ്രഹമെന്ന് വരെ ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടായായിരുന്ന. അത് കൂടാതെ ഗായത്രിയെ ഏറെ വിവാദങ്ങളിൽ ചാടിച്ച ഒരു സംഭവം ഉണ്ടായിരുന്നു.

സുഹൃത്തിന് ഒപ്പം സഞ്ചരിച്ച ഗായത്രിയുടെ വാഹനം മറ്റൊരു വാഹനത്തിന്റെ സൈഡ് ഗ്ലാസ് ഇടിച്ചുതെറിപ്പിക്കുകയും നിർത്താതെ പോവുകയും ചെയ്തിരുന്നു. അത് വലിയ വിമർശനങ്ങൾക്ക് താരത്തിന് വഴിയൊരുക്കി. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, എസ്കേപ്, മാഹി തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

ഇത് കൂടാതെ മൂന്ന് തെലുങ്ക് സിനിമയിൽ ഗായത്രി അഭിനയിച്ചിരുന്നു. ഗായത്രിയുടെ ഒരു ഗംഭീര മേക്കോവർ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ആരിഫ് എ.കെ എടുത്ത ചിത്രങ്ങളിൽ ഗായത്രി ധരിച്ചിരിക്കുന്ന ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്, ഡിവ വുമൺസ് ക്ലോത്തിങ് സ്റ്റോർ ആണ്. ആര്യ ജിതിൻസ് ആണ് ഗായത്രിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിച്ചിരിക്കുന്നത്.