ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ നായികയായി അരങ്ങേറി കൊണ്ട് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. തൃശ്ശൂരുകാരിയായ ഗായത്രി തനിക്ക് ലഭിച്ച കഥാപാത്രം മികച്ച രീതിയിൽ അവതരിപ്പിച്ച് കൈയടി നേടി. 2014-ൽ ഫെമിന മിസ് കേരള മത്സരത്തിൽ വിജയിയായ ഗായത്രിക്ക് തൊട്ടടുത്ത വർഷം സിനിമയിൽ അവസരം ലഭിച്ചു.
ആദ്യ സിനിമയ്ക്ക് ശേഷം കൂടുതൽ നല്ല കഥാപാത്രങ്ങൾ ഗായത്രി സുരേഷിനെ നേടിയെത്തി. ഒരേ മുഖം ആയിരുന്നു ഗായത്രിയുടെ അടുത്ത സിനിമ. അതിലും രണ്ട് നായികമാരിൽ ഒരാളായി ഗായത്രി അഭിനയിച്ചു. ഒരു മെക്സിക്കൻ അപാരതയായിരുന്നു ഗായത്രിയുടെ അടുത്ത ചിത്രം. സഖാവ്, വർണ്യത്തിൽ ആശങ്ക, കല വിപ്ലവം പ്രണയം, നാം തുടങ്ങിയ സിനിമകളിലൂടെ ഗായത്രി സിനിമയിൽ സ്ഥാനം ഉറപ്പിച്ചു.
മലയാളത്തിന് പുറമേ തെലുങ്കിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ വാരിക്കൂട്ടിയ ഒരു നടി കൂടിയാണ് ഗായത്രി. അഭിമുഖങ്ങളിൽ പറയുന്ന കാര്യവും തനിക്ക് യുവതാരത്തോട് പ്രണയം ക്രഷ് ഉണ്ടെന്ന് പറഞ്ഞപ്പോഴും മുഖ്യമന്ത്രിക്ക് ട്രോൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിഡിയോ ചെയ്തപ്പോഴുമൊക്കെ ഗായത്രി സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ വാങ്ങി കൂട്ടിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ഗായത്രി സുരേഷിന്റെ ഒരു വീഡിയോ വൈറലായിയിരിക്കുകയാണ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് കൺസെപ്റ്റ് വീഡീയോയാണ് ഗായത്രി പുറത്തുവിട്ടിരിക്കുന്നത്. ഒരു തമ്പുരാട്ടിയായോ യക്ഷിയായോ തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. പ്രണവ് സി സുബാഷ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഗായത്രി എന്ന് തന്നെയാണ് പേരും നൽകിയിരിക്കുന്നത്.