പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ആദ്യമായി ഒന്നിച്ച ഹൃദയം തീയേറ്ററുകളിൽ മികച്ച വിജയം നേടി ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ്. ഈ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ ഓടുന്നതിനോട് ഒപ്പം ഒ.ടി.ടിയിലും റിലീസ് ആവുകയും അവിടെയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രണവിനൊപ്പം ദർശനയും കല്യാണിയും കൈയടികൾ നേടുന്നുണ്ട്.
ആ സിനിമയിൽ അഭിനയിച്ച മറ്റു കഥാപാത്രങ്ങൾക്കും പ്രേക്ഷകരുടെ മികച്ച പ്രതികരണം തന്നെയാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ ദർശനയും രണ്ടാം പകുതിയിൽ കല്യാണിയുമാണ് നായികയായി അഭിനയിക്കുന്നത്. കല്യാണി അവതരിപ്പിച്ച നിത്യ എന്ന കഥാപാത്രത്തെയാണ് പ്രണവിന്റെ അരുൺ നീലകണ്ഠൻ ചിത്രത്തിൽ കല്യാണം കഴിക്കുന്നത്.
ഇപ്പോഴിതാ ആ കഥാപാത്രം ചെയ്യണമായിരുന്നുവെന്ന ആഗ്രഹവുമായി മറ്റു താരം രംഗത്ത് എത്തിയിരിക്കുകയാണ്. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായത്രി സുരേഷാണ് ഈ അഭിപ്രായം പങ്കുവച്ചത്. ഗായത്രി മുമ്പ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹവും പറഞ്ഞിരുന്നു. അന്ന് അത് ഒരുപാട് ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഈ ആഗ്രഹം തുറന്ന് പറഞ്ഞത്. “ഹൃദയം കണ്ടു. ഫസ്റ്റ് ഡേ രണ്ടാമത്തെ ഷോയാണ് കണ്ടത്. പ്രണവിനോട് ഒരുപാട് ആരാധന തോന്നി. നല്ല ഭംഗിയുണ്ട് കാണാൻ. അഭിനയം ഒരുപാട് നന്നായിട്ടുണ്ട്. അതിന്റെ ബി.ജി.എം ദർശന നന്നായിട്ടുണ്ട്, കല്യാണി നന്നായിട്ടുണ്ട്.. എല്ലാം കൂടി വന്നപ്പോൾ നല്ലയൊരു ഫീൽ കിട്ടി. എനിക്ക് കല്യാണിയുടെ റോൾ ചെയ്താൽ കൊള്ളാമെന്ന് തോന്നിയിരുന്നു.
പൊട്ടുതൊട്ട പൗർണമി എന്ന പാട്ടില്ലേ.. അത് എനിക്ക് ഭയങ്കര ഇഷ്ടമായി.. ഭയങ്കര കെമിസ്ട്രിയുണ്ട് അവര് തമ്മിൽ. ആ പാട്ട് കണ്ടപ്പോൾ എനിക്ക് മനസ്സിലായി പ്രണവ് ജീവിതത്തിലും നല്ലയൊരു ഭർത്താവ് ആയിരിക്കുമെന്ന്.. പ്രണവിനെ ആദ്യമായി കാണുന്നത് 2016 ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ വച്ചാണ്. നേരിട്ട് സംസാരിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ്..”, ഗായത്രി പറഞ്ഞു.