തെന്നിന്ത്യൻ സിനിമകളിൽ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും നിറസാന്നിദ്ധ്യമായിരുന്നനടിയാണ് ഗൗതമി. 54-കാരിയായ ഗൗതമി ഇപ്പോഴും സിനിമയിൽ തുടരുന്നുണ്ട്. ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ആരാധകരെ ഏറെ ഞെട്ടിപ്പിക്കുന്ന ഒന്നാണ് വന്നിരിക്കുന്നത്.
ഗൗതമിയുടെ പേരിലുള്ള 25 കോടിയുടെ മൂല്യമുള്ള സ്വത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തതായിട്ടാണ് താരം പരാതി കൊടുത്തിരിക്കുന്നത്. തന്റെ മോശം ആരോഗ്യസ്ഥിതിയും മകളുടെ പഠനവും അതിന്റെ ചിലവും മുന്നിൽ കണ്ടിട്ട് താരം സ്ഥലം വിൽക്കാൻ തീരുമാനിച്ചു. 46 ഏക്കർ വരുന്ന സ്ഥലം വിറ്റുതരാമെന്ന് പറഞ്ഞ് അഴകപ്പന്‍ എന്ന ബിൽഡറും അദ്ദേഹത്തിന്റെ ഭാര്യയും താരത്തിനെ സമീപിച്ചു.
ഇവരെ വിശ്വസിച്ച് അവരുടെ പേരിൽ പവര്‍ ഓഫ് അറ്റോര്‍ണി നൽകിയെന്നും എന്നാൽ വ്യാജ രേഖകളും തന്റെ ഉപ്പും ഉപയോഗിച്ച് തന്റെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവം മനസ്സിലാക്കിയ ശേഷം ചോദിച്ചപ്പോൾ അഴകപ്പന്‍ ചില രാഷ്ട്രീയ ഗുണ്ടകളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയും മകളെയും തന്നെയും കൊ ല്ലുമെന്ന് പറഞ്ഞെന്നും പരാതിയിൽ ഗൗതമി പറഞ്ഞിട്ടുണ്ട്.
വിഷയത്തിൽ എത്രയും പെട്ടന്ന് ഇടപ്പെട്ട് തങ്ങളുടെ ഭൂമി തിരികെ വാങ്ങി നൽകണമെന്നും തട്ടിപ്പുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഗൗതമി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സ്വീകരിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമൽ ഹാസന്റെ മുൻ പാർട്ണറും അതുപോലെ കാൻസർ അതിജീവിതയും കൂടിയാണ് ഗൗതമി. ഈ വർഷമിറങ്ങിയ ശാകുന്തളം എന്ന സിനിമയിൽ ഗൗതമി അഭിനയിച്ചിരുന്നു.