February 27, 2024

‘കാമാത്തിപുരയിലെ മാഫിയ ക്വീൻ!! ‘ഗംഗുഭായി’യായി നടി ആലിയ ഭട്ട് ചിത്രം..’ – ട്രെയിലർ പുറത്തിറങ്ങി

മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ‘ഗംഗുഭായി കോതേവാലി’ എന്ന ലൈം.ഗിക ത്തൊഴിലാളിയുടെ ജീവിതം ആസ്പദമാക്കി സംവിധായകനായ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ ‘ഗംഗുഭായി കതിത്വവാദി’യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയായി അഭിനയിക്കുന്നത്.

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ട്രെയിലറിൽ ആലിയയുടെ മിന്നും പ്രകടനമാണ് കാണാൻ സാധിക്കുന്നത്. നേരത്തെ തന്നെ മികച്ച അഭിനയത്രിയാണെന്ന് തെളിയിച്ചിട്ടുള്ള ഒരാളാണ് ആലിയ.

ശരിക്കും ആലിയ ആ കഥാപാത്രമായി ജീവിക്കുന്നത് പോലെയാണ് ട്രെയിലർ കണ്ടാൽ തോന്നുന്നത്. ഗംഗുഭായി കോതേവാലി ജീവിതകഥ എഴുതിയ എസ് ഹുസൈൻ സായിദിയുടെ ‘മാഫിയ ക്വീൻ ഓഫ് മുംബൈ’ എന്ന പുസ്തകം ആസ്പദമാക്കിയാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഫെബ്രുവരി 25-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ആലിയയെ കൂടാതെ ശാന്തനു മഹേശ്വരി, വിജയ് റാസ്‌, ഇന്ദിര തിവാരി, സീമ പഹ്വ, വരുൺ കപൂർ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. നടൻ അജയ് ദേവ് ഗൺ ചിത്രത്തിൽ മുംബൈയിലെ ഡോണയായിരുന്ന കരിം ലാലയായും സിനിമയിൽ അതിഥി റോളിൽ അഭിനയിക്കുന്നുണ്ട്. അതുപോലെ ബോളിവുഡ് നടി ഹുമ ഖുറേഷിയും ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ട്.