സിനിമ താരങ്ങളുടെ വണ്ടി പ്രേമത്തെ കുറിച്ച് എന്നും മലയാളികൾ ചർച്ച ചെയ്തിട്ടുള്ള ഒരു കാര്യമാണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ തൊട്ട് ചെറിയ താരങ്ങൾ വരെ തങ്ങളുടെ ഇഷ്ട ആഡംബര കാറുകൾ സ്വന്തമാക്കുന്ന കാര്യത്തിൽ ഒട്ടും പിറകിൽ അല്ല. വണ്ടി പ്രേമത്തിന്റെ കാര്യത്തിൽ ഏറെ മുന്നിൽ വ്യക്തി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടേയും മകൻ ദുൽഖറിന്റെയും ഗ്യാരേജിലുള്ള കാറുകളുടെ എണ്ണം തന്നെ വളരെ കൂടുതലാണ്.
മോഹൻലാലിന് പൊതുവേ വലിയ ആഡംബര കാറുകൾ ഒരുപാട് സ്വന്തമാകുന്നതിൽ താല്പര്യമില്ലാത്ത ഒരാളാണെങ്കിലും അത്യാവശ്യം വാഹനങ്ങൾ താരത്തിന്റെ ഗാരേജിലുമുണ്ട്. ദുൽഖറിന്റെ പോലെ തന്നെ സ്പോർട്സ് കാറുകളോടും അതിവേഗത കൂടിയ കാറുകളോടും താല്പര്യമുള്ള ഒരാളാണ് നടൻ പൃഥ്വിരാജ്. പൃഥ്വിരാജിന്റെ ലംബോർഗിനിയും ദുൽഖറിന്റെ ഫെരാരിയും മലയാളികൾക്ക് സുപരിചിതമാണ്.
ഇരുവരും അതിവേഗത്തിൽ ഈ കാറുകളിൽ ഒരുമിച്ച് സഞ്ചരിക്കുന്ന വീഡിയോയും ഇറങ്ങിയിട്ടുണ്ട്. ആദ്യം ഉണ്ടായിരുന്ന ലംബോർഗിനി മോഡൽ വിറ്റിട്ട് പൃഥ്വിരാജ് ലംബോർഗിനി ഉറൂസ് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വാങ്ങിയത്. അന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ വാർത്തയായിരുന്നു അത്. ഇപ്പോഴിതാ പൃഥ്വിരാജിന് പിന്നാലെ മലയാളത്തിലെ മറ്റൊരു സൂപ്പർതാരം ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
നടൻ ഫഹദ് ഫാസിലാണ് ലംബോർഗിനി ഉറൂസ് വാങ്ങിരിക്കുന്നത്. ആലപ്പുഴ രജിസ്ട്രേഷനിലുള്ള ഫഹദിന്റെ വാഹനം റോഡിലൂടെ പോകുന്നതിന്റെ ഒരു ഫോട്ടോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. 3.50 കോടിയിൽ അധികം രൂപയാണ് കാറിന്റെ കേരളത്തിലെ ഓൺ റോഡ് വില. 305 കിലോ മീറ്ററാണ് കാറിന്റെ ഉയർന്ന വേഗത. ലോകത്തിലെ ഏറ്റവും കൂടുതൽ വേഗതയുള്ള എസ്.യു.വികളിൽ ഒന്നാണ്. 2020-ൽ ഫഹദ് പോർഷെ 911 വാങ്ങിയിരുന്നു.