മലയാള സിനിമ അഭിനേതക്കളുടെ വാഹന പ്രേമത്തെ കുറിച്ച് ഒട്ടുമിക്ക മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും മുതൽ ഇപ്പോഴത്തെ യുവതാരങ്ങൾ വരെ വാഹനപ്രേമികളാണ്. ഒരു സമയം വരെ ബെൻസും ബി.എം.ഡബ്ല്യൂ പോലെയുള്ള കാറുകൾ വാങ്ങിയിരുന്ന താരങ്ങൾ അതിലും വില കൂടിയ പോർഷെയും ലംബോർഗിനിയുമൊക്കെ സ്വന്തമാക്കാൻ തുടങ്ങിയിരുന്നു.
കാർ പ്രേമത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയും മകൻ ദുൽഖറും തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇവരുടെ ഗാരിയേജിൽ ഇല്ലാത്ത വാഹനങ്ങളോളം വേറെയൊരു താരങ്ങൾക്കുമില്ല. തൊട്ടുപിന്നാലെ തന്നെ മോഹൻലാൽ ഉണ്ടെങ്കിൽ താരങ്ങളിൽ ഒരുപാട് വാഹനം എടുക്കാത്ത ഒരാളുകൂടിയാണ്. പൃഥ്വിരാജ് ആണ് ഈ കൂട്ടത്തിൽ മറ്റൊരു പ്രധാനി. ഇപ്പോഴിതാ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും പാതയിലാണ് മറ്റൊരു താരം കൂടി.
തമിഴിലും തെലുങ്കിലും എല്ലാം പോയി അവിടെയുള്ള പ്രേക്ഷകരെ വരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് ഫാസിലാണ് ആ താരം. ഫഹദ് രണ്ട് മാസം മുമ്പാണ് ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയത്. അത്യാഢംബര വാഹനങ്ങളിൽ ഒന്നായിരുന്നു അത്. ഇപ്പോഴിതാ താരങ്ങളിൽ പലരും സ്വന്തമാക്കിയിട്ടുള്ള മിനി കൺട്രിമാൻ ആണ് ഫഹദ് ഏറ്റവും പുതിയതായി തന്റെ ഗാരിയേജിലേക്ക് എത്തിച്ചിരിക്കുന്നത്.
46 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കേരളത്തിലെ ഓൺ റോഡ് വില ഏകദേശം 58 ലക്ഷം രൂപയോളമാണ്. 1998സി.സി എൻജിനാണ് വാഹനത്തിനുള്ളത്. 189 ബി.എച്ച്.പി പവറും 280 എൻ.എം ടോർക്കുമാണ് വാഹനത്തിന് വരുന്നത്. 225കെ.എം.പി ആണ് കൺട്രിമാന്റെ ഏറ്റവും കൂടിയ വേഗത. മലയൻകുഞ്ഞാണ് ഫഹദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.