December 4, 2023

‘അവാർഡ് നൈറ്റിൽ കറുപ്പിൽ തിളങ്ങി എസ്തർ, ഹോട്ട് ലുക്കിൽ മലയാളികളെ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമകളിൽ ബാലതാരമായി തിളങ്ങുന്ന താരങ്ങളെ പിന്നീട് പലരെയും നായകനായോ നായികയായോ ഒക്കെ തിരികെയെത്തുന്ന കാഴ്ച പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. മലയാളികളും അവരെ സിനിമയിൽ തിരിച്ചുവരുന്നത് കാണാൻ ആഗ്രഹിക്കുന്നുമുണ്ട്. നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചുപറ്റിയിട്ടുള്ള ഒരാളാണ് എസ്തർ അനിൽ.

മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന സിനിമയിൽ അഭിനയിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ എസ്തർ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത് മോഹൻലാലിൻറെ തന്നെ മകളായി ദൃശ്യത്തിൽ അനുമോൾ എന്ന കഥാപാത്രമായി എത്തിയ ശേഷമാണ്. എസ്തർ ബാലതാരമായി ലഭിക്കാവുന്ന ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ദൃശ്യത്തിലെ അനുമോൾ. സിനിമ മലയാളത്തിലെ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ഭേദിച്ചിരുന്നു.

മലയാളത്തിൽ ആദ്യമായി 50 കോടി നേടുന്ന സിനിമ കൂടിയാണ് ദൃശ്യം. അതിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ അഭിനയിച്ചിരുന്നു. ദൃശ്യം 2 ഇറങ്ങിയപ്പോഴും മലയാളികൾ ഉറ്റുനോക്കിയത് എസ്തറിനെ തന്നെയാണ്. ആദ്യ ഭാഗത്തിൽ നിന്ന് രണ്ടാം ഭാഗത്തേക്ക് എത്തിയപ്പോഴുള്ള എസ്തറിന്റെ മാറ്റവും മലയാളികൾ ശ്രദ്ധിച്ചിരുന്നു. ആ സമയത്ത് തന്നെ എസ്തർ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. പലപ്പോഴും എസ്തർ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്നു.

ഇപ്പോഴിതാ എസ്തർ സൈമ അവാർഡിന്റെ രണ്ടാമത്തെ ദിവസം പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിന്റെ ഫോട്ടോസാണ് വൈറലാവുന്നത്. കറുപ്പ് നിറത്തിലെ ഔട്ട് ഫിറ്റാണ് രണ്ടാം ദിനം എസ്തർ ധരിച്ചിരുന്നത്. ഹോട്ട് ലുക്കെന്നാണ് എസ്തറിനെ അത് കണ്ടിട്ട് ആരാധകർ വിശേഷിപ്പിച്ചത്. അഫ്‍ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ഹിലാൽ മൻസൂറാണ് ഫോട്ടോസ് എടുത്തത്. ഇതെ.റിയലിന്റെ ഔട്ട്ഫിറ്റാണ് എസ്തർ ധരിച്ചിരുന്നത്.