‘ഓർമ്മയുണ്ടോ ആ കുഞ്ഞ് എസ്തറേ? പഴയ ചിത്രം പങ്കുവച്ച് താരം, നല്ല മാറ്റമുണ്ടെന്ന് ആരാധകർ..’ – കാണാം
മലയാള സിനിമയിൽ ഒരുപാട് പുതിയ താരങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി. മുൻകാലങ്ങളിലെ പോലെ സ്ഥിരമായി ഒരാൾ തന്നെ ഒരു കഥാപാത്രം ചെയ്യുന്ന രീതിയൊക്കെ മാറി പോയിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി പുതിയ താരങ്ങൾ പിറവി എടുക്കുമ്പോൾ മികച്ച കഥാപാത്രങ്ങൾ ചെയ്‌താൽ മാത്രം സിനിമയിൽ പിടിച്ചുനിൽക്കാം എന്ന അവസ്ഥയായി.
അത്തരത്തിൽ മികച്ച കഥാപാത്രങ്ങളിലൂടെ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് എസ്തർ അനിൽ. ചുരുങ്ങിയെ കാലയളവിൽ പ്രേക്ഷകർ എന്നും ഓർക്കുന്ന മനോഹരമായ കഥാപാത്രങ്ങളാണ് എസ്തർ ബാലതാരമായി അഭിനയിച്ച് കഴിഞ്ഞിട്ടുള്ളത്. ഇൻഡസ്ട്രി ഹിറ്റായിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലാണ് എസ്തർ അവസാനമായി അഭിനയിച്ചിട്ടുളളത്.
ദൃശ്യം 2വും മികച്ച വിജയമാണ് ഒ.ടി.ടി പ്ലാറ്റഫോമിൽ വിജയിച്ചത്. ഈ കാലയളവിൽ എസ്തേറിന് വന്ന മാറ്റം വളരെ വ്യക്തമായിരുന്നു. കൊച്ചുകുട്ടിയായി ദൃശ്യത്തിൽ അഭിനയിച്ച എസ്തർ ദൃശ്യം 2-വിലേക്ക് എത്തിയപ്പോൾ ഒരു വലിയ ആളായി മാറി കഴിഞ്ഞു. ആ മാറ്റം മനസ്സിലാക്കി തരുന്ന രീതിയിലായിരുന്നു എസ്തർ ഈ കഴിഞ്ഞ ദിവസം പഴയ തന്റെ ചിത്രം പങ്കുവച്ചപ്പോൾ കണ്ടത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എസ്തർ പഴയ ഫോട്ടോ പങ്കുവെക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. ബേബി എസ്തർ എന്ന ക്യാപ്ഷനോടെയാണ് എസ്തർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു നായികയായി മാറാനുള്ള ലുക്കിലേക്ക് എസ്തർ മാറി കഴിഞ്ഞുവെന്ന് ചിത്രത്തിന്റെ താഴെ ആരാധകർ കമന്റ് ചെയ്തു. ദൃശ്യത്തിൽ എസ്തേറിന് ചേച്ചിയായി അഭിനയിച്ച അൻസിബയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്.