February 27, 2024

‘ബാത്റൂം മിറർ സെൽഫിയുമായി നടി എസ്തർ അനിൽ, ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദൃശ്യം എന്ന സിനിമ ഓർക്കുമ്പോൾ ജോർജുകുട്ടി കഴിഞ്ഞാൽ ആദ്യം ഓർമ്മ വരുന്ന ഒരു മുഖം അനുമോളുടെത് ആയിരിക്കും. ക്ലൈമാക്സ് സീനുകളിൽ അനുമോൾ എന്ന കഥാപാത്രം അവതരിപ്പിച്ച കൊച്ചുമിടുക്കിയുടെ മുഖം ആ ഒരറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരുന്നു. അതിന് മുമ്പ് ഒരുപാട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യമാണ് വഴിത്തിരിവായി മാറിയത്.

എസ്തർ അനിൽ എന്ന താരത്തിന്റെ വളർച്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. ദൃശ്യം മറ്റ് പല ഭാഷകളിലും ഇറങ്ങിയപ്പോൾ അതിൽ ചിലതിൽ ആ റോളിൽ തന്നെ തിളങ്ങാനും എസ്തറിനെ തന്നെ അവർ തിരഞ്ഞെടുത്തു. അങ്ങനെ മലയാളത്തിന് പുറമേ അന്യഭാഷയിലും എസ്തറിന് ആരാധകർ കൂടി. ദൃശ്യം 2 ഇറങ്ങിയ ശേഷം പാൻ ഇന്ത്യ ലെവലിൽ വരെ ചർച്ചയായപ്പോൾ എസ്തറിനും അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായി.

സിനിമ അഭിനയത്തോടൊപ്പം തന്നെ പഠനവും കൊണ്ടുപോയ എസ്തർ ബാംഗ്ലൂരിൽ ആയിരുന്നു കോളേജ് പഠനം പൂർത്തിയാക്കിയത്. ഇനി എസ്തറിനെ സിനിമയിൽ നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് താരത്തിന്റെ ആരാധകർ. പലപ്പോഴും എസ്തർ ഗ്ലാമറസ് ഷൂട്ടുകൾ ചെയ്ത മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭാവി നായികയായുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു.

എസ്തർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി ഫോട്ടോസ് മലയാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ബാത്ത് റൂം മിറർ സെൽഫികളാണ് എസ്തർ പോസ്റ്റ് ചെയ്തത്. ഹോട്ടല്ല, മെസ്സാണ് എന്ന ഹാഷ് ടാഗ് ചേർത്തുകൊണ്ട് എസ്തർ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരം ഹാഷ് ടാഗിൽ അങ്ങനെ കുറിച്ചെങ്കിലും ആരാധകർ പറയുന്നത് ചിത്രങ്ങളിൽ ഹോട്ടായിട്ടുണ്ടെന്ന് തന്നെയാണ്.