മലയാള സിനിമയിൽ വളരെ പെട്ടന്ന് വളർന്നുകൊണ്ടിരിക്കുന്ന താരമാണ് എസ്തർ അനിൽ. ഒരുപാട് സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുള്ള എസ്തറിനെ വൈകാതെ തന്നെ നായികയായി കാണാൻ സാധിക്കുമെന്നാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. പത്രണ്ട് വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ ജാക്ക് ആൻഡ് ജിൽ ആയിരുന്നു.
ദൃശ്യം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ മോഹൻലാലിൻറെ മകളായി എത്തിയ ശേഷമാണ് മലയാളികൾക്ക് എസ്തർ പ്രിയപ്പെട്ടവളായി മാറിയത്. അതിലെ അനുമോൾ എന്ന കഥാപാത്രമായി തിളങ്ങിയ എസ്തറിന് അതിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ ആ റോളിൽ തന്നെ അഭിനയിക്കാൻ അവസരവും ലഭിച്ചിരുന്നു. അതോടുകൂടി തെന്നിന്ത്യയിൽ അറിയപ്പെടുന്ന കുട്ടി താരമായി എസ്തറി മാറി.
എസ്തറിന് സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. പലപ്പോഴും എസ്തർ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിയൊന്ന് കാരിയായി എസ്തറിന്റെ നായിക വേഷം പ്രതീക്ഷിച്ചാണ് ആരാധകർ കാത്തിരിക്കുന്നത്. പലപ്പോഴും എസ്തർ നായികയാകാനുള്ള ലുക്ക് തോന്നിപ്പിക്കുന്ന രീതിയിലും അതിഗംഭീര ഗ്ലാമറസ് ഷൂട്ടുകൾ നടത്തിയിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ വളരെ സിംപിളും ക്യൂട്ടുമായിട്ടുള്ള ലുക്കിലെ ഒരു കിടിലം ഷൂട്ട് നടത്തിയിരിക്കുകയാണ് എസ്തർ. ‘മാട്രിമോണി പ്രൊഫൈൽ പിക്’ എന്ന തലക്കെട്ട് നൽകിയാണ് എസ്തർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രസകരമായി നൽകിയതാണെങ്കിലും വിവാഹ കഴിക്കാനുള്ള പ്ലാനിലാണോ എന്നാണ് ആരാധകർ സംശയം. ദൃശ്യത്തിലെ മറ്റൊരു സഹതാരമായ അൻസിബ ചിത്രങ്ങൾ കണ്ടിട്ട് ബ്യൂട്ടിഫുൾ എന്ന കമന്റും ഇട്ടിട്ടുണ്ട്.