മലയാള സിനിമ മേഖലയിൽ ബാലതാരമായി അഭിനയിച്ച് മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ മനസ്സുകളിൽ കയറികൂടുന്ന ഒരുപാട് താരങ്ങളുണ്ടായിട്ടുണ്ട്. പഴയ കാലഘട്ടം മുതൽ സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റുഫോമുകൾ വന്നപ്പോൾ വരെയുള്ള താരങ്ങളുണ്ടായിട്ടുണ്ട്. കുട്ടി താരത്തിൽ നിന്ന് നായകനായോ നായികയായോ ഒക്കെ ഭാവിയിൽ അവർ മാറാറുമുണ്ട്.
അങ്ങനെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് എസ്തർ അനിൽ. ബാലതാരമായി തന്നെ ചെറിയ ചെറിയ വേഷങ്ങളിൽ അഭനയിച്ചുകൊണ്ട് തുടങ്ങിയ എസ്തറിന്റെ ജീവിതം മാറ്റിമറിച്ച ചിത്രം, മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യമാണ്. സിനിമ മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു.
അതുവഴി എസ്തറിന് കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും എസ്തർ അതിലുണ്ടായിരുന്നു. അപ്പോഴേക്കും എസ്തർ ഒരുപാട് വളരുകയും ചെയ്തു. കോളേജ് പഠനം പൂർത്തിയാക്കി കഴിഞ്ഞ് നിൽക്കുന്ന ഒരാളാണ് എസ്തർ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ സജീവമായ എസ്തർ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മുംബൈയിൽ എസ്തർ പഠിച്ചിരുന്ന കോളേജിൽ വച്ച് എടുത്ത ഫോട്ടോസാണ് ഇത്.
“എന്തുകൊണ്ടാണ് നിങ്ങൾ എനിക്ക് ആ നോട്ടം നൽകുന്നത്? അതെ, ഞാനും എന്റെ നാടകീയതയും മാത്രം..!!”, എന്ന് ക്യാപ്ഷനിൽ കുറിച്ചുകൊണ്ടാണ് എസ്തർ തന്റെ ചിത്രങ്ങളും അതോടൊപ്പം ഒരു വീഡിയോയും പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കിടിലം ലുക്കെന്ന് കമന്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരും സന്തോഷ് ശിവനും ഒന്നിക്കുന്ന ജാക്ക് ആൻഡ് ജിലാണ് എസ്തറിന്റെ അടുത്ത ചിത്രം.
View this post on Instagram