‘കൂട്ടുകാരികൾക്ക് ഒപ്പം ട്രെൻഡിങ് മ്യൂസിക്കിന് ചുവടുവച്ച് ചാക്കോച്ചന്റെ പുതിയ നായിക ഈശ..’ – വീഡിയോ വൈറൽ

2012-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് നടി ഈശ റബ്ബ. അന്തക മുണ്ടു ആ തറവാത്ത എന്ന തെലുങ്ക് സിനിമയിലൂടെ നായികയാവുകയും ചെയ്തു. തെലുങ്കിലാണ് ഈശ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഒരു തമിഴ് ചിത്രത്തിലും ഈശ അഭിനയിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്കും എത്തുകയാണ് താരം. മലയാളത്തിലും തമിഴിലും ഒരേപോലെ ഷൂട്ട് ചെയ്തിറങ്ങുന്ന ‘ഒറ്റ്’ എന്ന സിനിമയിലൂടെയാണ് ഈശ മലയാളത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സാമി, ഈശ റബ്ബ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. സിനിമയുടെ ട്രെയിലർ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.

ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ചാക്കോച്ചനും ഈശയും തമ്മിലുള്ള ലിപ് ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ബന്ദിപോടു, ഒയേ, അമി തുമി, ബ്രാൻഡ് ബാബു, സുബ്രഹ്മണ്യപുരം, പിട്ട കാതല്, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ ഈശ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ ‘ആയിരം ജന്മങ്ങൾ’ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

ഇപ്പോഴിതാ നടി കൂട്ടുകാരികൾക്ക് ഒപ്പം ഇൻസ്റ്റാഗ്രാം റീൽസിലെ ട്രെൻഡിങ് മ്യൂസിക്കിന് ചുവടുവച്ചിരിക്കുകയാണ്. ജിമ്മിൽ വച്ചാണ് ഈ ഡാൻസ് വീഡിയോ എടുത്തിരിക്കുന്നത്. വർക്ക് ഔട്ട് ഡ്രെസ്സിലാണ് മൂവരും ഡാൻസ് ചെയ്തിരിക്കുന്നത്. തെലുങ്ക് നടിമാരാടി ശിവാനി രാജശേഖറും ശിവാത്മീക രാജശേഖറും താരത്തിനും ഒപ്പമുണ്ട്. പൊളി ഡാൻസ് ആണെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.


Posted

in

by