ഈ അടുത്തിടെ തമിഴിലും മലയാളത്തിലും ഒരേ സമയം ഇറങ്ങിയ ചിത്രമായിരുന്നു ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് നടി ഈഷ റബ്ബയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിച്ച് തിയേറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
എങ്കിലും അതിൽ നായികയായി അഭിനയിച്ച ഈഷയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുഗ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഈഷ തെലുങ്കിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി സജീവമായി നിൽക്കുന്ന ഒരാളാണ്. ഇതിനിടെ തമിഴിൽ ഒരു സിനിമയിൽ അഭിനയിച്ച് അവിടെയുള്ള പ്രേക്ഷകർക്കും സുപരിചിതമായ മുഖമായി ഈഷ മാറിയിരുന്നു.
തെലുങ്കാനയിൽ ജനിച്ച ഈഷ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. എം.ബി.എ പഠന സമയത്ത് കോളേജിൽ വച്ച് തന്നെ മോഡലിംഗ് മേഖലയിൽ ചുവടുവച്ച ഈഷയ്ക്ക് ഓഡിഷനുകളും പങ്കെടുത്തിരുന്നു. ‘അന്തക മുണ്ടു ആ ടാർവത’ എന്ന തെലുങ്ക് ചിത്രത്തിലാണ് ഈഷ ആദ്യമായി നായികയായി അഭിനയിച്ചത്. ‘ത്രീ റോസ്സ്’ എന്ന തെലുങ്ക് വെബ് സീരീസിലും ഈഷ റബ്ബ നായികയായി അഭിനയിച്ചിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ഈഷ ഗ്ലാമറസ് ഷൂട്ടുകൾ നടത്താറുണ്ട്. ഇപ്പോഴിതാ ഓറഞ്ച് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി തിളങ്ങിയിരിക്കുന്ന മനോഹരമായ ചിത്രങ്ങളാണ് ഈഷ റബ്ബ പങ്കുവച്ചിരിക്കുന്നത്. മെഹർ കിലരുവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്വാ.തന്ത്ര ഡിസൈൻസിന്റെ സാരിയിൽ വർമ്മയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.