February 27, 2024

‘അമ്പോ!! കിളി പോകുന്ന ഐറ്റം തന്നെ, ത്രില്ല് അടിപ്പിച്ച് കുടുക്ക് ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ വൈറലാകുന്നു

സിനിമ ഇറങ്ങുന്നതിന് പല സിനിമകൾക്കും ഹൈപ്പുകളും ഉണ്ടാവാറുണ്ട്. കൂടുതലും സൂപ്പർസ്റ്റാർ സിനിമകൾക്കാണ് ഇത്തരം വമ്പൻ ഹൈപ്പിൽ ഇറങ്ങാറുള്ളത്. അല്ലാതെ വരുന്ന സിനിമകളും തിയേറ്ററുകളിൽ പതിയെ പതിയെ ആളുകൾ വന്ന് വലിയ ഹിറ്റായി മാറാറുണ്ട്. ഹൈപ്പ് ഉണ്ടാവുമ്പോൾ മോശം അഭിപ്രായം ആണെങ്കിൽ കൂടിയും ആദ്യ ദിവസങ്ങളിൽ തന്നെ നല്ല കളക്ഷനുകളും ആ സിനിമയ്ക്ക് നേടാൻ സാധിക്കും.

സൂപ്പർസ്റ്റാർ ചിത്രം അല്ലാതിരുന്നിട്ട് കൂടിയും അടുത്തിടെ ടീസറുകളും പാട്ടുകളുമിറങ്ങി വൻ ഹൈപ്പിൽ നിൽക്കുന്ന ഒരു സിനിമയാണ് കുടുക്ക് 2025. കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ, സ്വാസിക, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ പ്രധാന റോളുകളിൽ എത്തുന്ന സിനിമ ഓഗസ്റ്റ് 25-നാണ് തിയേറ്ററുകളിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനെ നായകനായ അളള് രാമേന്ദ്രന്റെ സംവിധായകൻ ബിലഹരിയുടെ അടുത്ത സിനിമയാണ് ഇത്.

സിനിമയിലെ പാട്ടുകളും ടീസറുകളും വലിയ രീതിയിൽ തരംഗമായിരുന്നു. സിനിമയും ഗംഭീരമാകുമെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഇപ്പോഴിതാ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. മാഷ് അപ്പുകളുടെ ഹീറോ ലിന്റോ കുര്യനാണ് ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. കാണുന്ന പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന രീതിയിലാണ് ട്രെയിലറുകൾ എഡിറ്റ് ചെയ്തിരിക്കുന്നത്. ഏറെ നിഗൂഢതകൾ ട്രെയിലറിൽ തന്നെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ട്രെയിലറിന് മികച്ച അഭിപ്രായമാണ് യൂട്യൂബിൽ ലഭിച്ചത്. ട്രെയിലറിൽ തന്നെ അഭിനേതാക്കളുടെ പ്രകടനം അതിഗംഭീരമാണ്. കൃഷ്ണ ശങ്കറും ബിലഹരിയും ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭൂമി, മണികണ്ഠൻ അയ്യപ്പൻ എന്നിവർ ചേർന്നാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അജു വർഗീസ്, രാംമോഹൻ രവീന്ദ്രൻ, വരുൺ ധാര തുടങ്ങിയ താരങ്ങളും ഇവരെ കൂടാതെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.