പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി ദുർഗ കൃഷ്ണ. വിമാനം എന്ന സിനിമയിലാണ് ദുർഗ ആദ്യമായി നായികയാവുന്നത്. അതിൽ ജാനകി എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് ദുർഗ കാഴ്ചവച്ചത്. അത് കഴിഞ്ഞാണ് ജയസൂര്യയുടെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്ക് നായികയായി അഭിനയിക്കാൻ ദുർഗയ്ക്ക് ക്ഷണം ലഭിച്ചത്.
ജയസൂര്യയുടെ പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലാണ് ദുർഗ ശേഷം അഭിനയിച്ചത്. പിന്നീട് ഇങ്ങോട്ട് ധാരാളം അവസരങ്ങളാണ് ദുർഗയ്ക്ക് ലഭിച്ചത്. കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് എ കുക്കൂ, ഉടൽ, 21 ഹവേഴ്സ് തുടങ്ങിയ സിനിമകളിൽ ദുർഗ അഭിനയിച്ചിരുന്നു. ഇതിൽ ഉടൽ, 21 ഹവേഴ്സ് എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ധാരാളം മോശം കമന്റുകൾ താരത്തിന് ലഭിച്ചിരുന്നു.
പുതിയതായി ഇറങ്ങുന്ന കുടുക്ക് 2025-ന്റെ ട്രൈലറിലും അത്തരം ഒരു രംഗമുണ്ടായിരുന്നു. അതിനും മോശം കമന്റുകൾ വന്നപ്പോൾ അതിനെതിരെ ആദ്യം രംഗത്ത് വന്നത് ദുർഗയുടെ ഭർത്താവ് അർജുൻ ആയിരുന്നു. കാരണം അർജുനെതിരെയും ചില കമന്റുകൾ വന്നിരുന്നു. ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നടിക്ക് മാത്രമേ പ്രശ്നങ്ങൾ ഉണ്ടാവുന്നുള്ളൂവെന്നും ഓപ്പോസിറ്റ് അഭിനയിക്കുന്ന താരത്തിനെതിരെ യാതൊരു കുഴപ്പവുമില്ലെന്നും ദുർഗയും പ്രതികരിച്ചു.
കുടുക്കിന്റെ റിലീസ് അടുത്ത മാസമാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോളേജ് വിസിറ്റുകൾ നടക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ദുർഗ ആ ചിത്രത്തിലെ ഒരു ഗാനം ബാത്ത് റൂമിൽ നിന്ന് പാടിപ്പഠിക്കുന്ന ഒരു വീഡിയോ ഭർത്താവ് അർജുൻ ഷൂട്ട് ചെയ്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.
തൊടുപുഴ ന്യൂമാൻസ് കോളേജിലേക്ക് വരുന്ന കുടുക്ക് ടീമിലെ ഈ അനുഗ്രഹീത ഗായികയെ ആരും തിരിച്ച് അറിയാതെ പോകരുതെന്നും ബാത്രൂം സിംഗർ എന്ന് അവകാശപ്പെടുന്ന എല്ലാ സംഗീത പ്രേമികൾക്ക് ഇത് സമർപ്പിക്കുന്നവെന്നും കുറിച്ചുകൊണ്ടാണ് അർജുൻ ഭാര്യയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. കൈയിൽ മൈക്കിന് പകരം ടൂത് ബ്രഷ് പിടിച്ചാണ് ദുർഗയുടെ ഭാവപ്രകടനങ്ങളോടു കൂടി പാട്ട് പാടുന്നത്.