2-3 ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ദൃശ്യ രഘുനാഥ്. ഒമർ ലുലുവിന്റെ ആദ്യ സംവിധാന ചിത്രമായ ഹാപ്പി വെഡിങ്ങിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ദൃശ്യ. നായികാ റോളിൽ തന്നെയായിരുന്നു ദൃശ്യ അതിൽ അഭിനയിച്ചത്. അതും സെക്കന്റ് ഹാഫിലായിരുന്നു ദൃശ്യ സ്‌ക്രീനിൽ ആദ്യമായി കാണിച്ചിരുന്നത്.
അതിന് ശേഷം 2 മലയാള സിനിമകളിൽ മാത്രമേ ദൃശ്യ അഭിനയിച്ചിട്ടുളളൂ. ഒരു തെലുങ്ക് സിനിമയിലും ദൃശ്യ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ കൂടുതൽ സജീവമായി നിൽക്കാൻ തുടങ്ങുകയാണ് താരം. അതിന് മുന്നോടിയായി കുടുംബത്തിന് ഒപ്പം സമയം ചിലവഴിക്കാൻ വേണ്ടി ഈ കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് പോയിരുന്നു. അവിടെ നിന്നുള്ള ഫോട്ടോസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം പോസ്റ്റ് ചെയ്യുന്നത്.
ഏറ്റവും ഒടുവിലായി പച്ച ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിൽ പോസ് ചെയ്യുന്ന ദൃശ്യയുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോ ഗ്രീൻ എന്ന ക്യാപ്ഷനോടെ ദൃശ്യ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്നിക് ഫാഷൻസിന്റെ ഔട്ട്.ഫിറ്റാണ് ദൃശ്യ ധരിച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് മലയാളികൾ ഫോട്ടോസിന് താഴെ നൽകിയിരിക്കുന്നത്. മാലിദ്വീപ് യാത്ര തീർന്നില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്.
അനിയൻ ഒപ്പമുള്ള ഫോട്ടോസ് കഴിഞ്ഞ ദിവസം ദൃശ്യ പോസ്റ്റ് ചെയ്തിരുന്നു. ജയസൂര്യ നായകനായി എത്തിയ ജോൺ ലൂതർ എന്ന ത്രില്ലർ ചിത്രമാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയത്. അതിൽ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് ദൃശ്യ അഭിനയിച്ചിരുന്നത്. തെലുങ്ക് ചിത്രമായ ശാദി മുബാറക്കിലും ദൃശ്യ നായികയായി അഭിനയിച്ചിട്ടുണ്ടായിരുന്നു.