February 28, 2024

‘മഞ്ഞ സാരിയിൽ മനോഹര നൃത്തവുമായി ദിയ കൃഷ്ണ, ഹോട്ട് ലുക്കെന്ന് ആരാധകർ..’ – വീഡിയോ കാണാം

മലയാള സിനിമയിൽ മുപ്പത് വർഷത്തിന് അടുത്തായി സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടൻ കൃഷ്ണകുമാർ. അഭിനയത്തിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന ഒരാളാണ് ഇപ്പോൾ കൃഷ്ണകുമാർ. കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. നാല് പെണ്മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. ഇതിൽ മൂത്തമകൾ അഹാന സിനിമയിൽ യുവനായിക നടിയാണ്.

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കൾക്കും മലയാളികൾക്ക് സുപരിചിതരാണ്. അഹാന സിനിമയിലൂടെയാണ് ശ്രദ്ധനേടിയെടുത്തതെങ്കിൽ ബാക്കി മൂന്ന് സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസറായി സജീവമായി നിൽക്കുന്നവരാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ ഡാൻസിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. നർത്തകിയായ ദിയ ഡാൻസ് ചെയ്യുന്ന വീഡിയോസ് പങ്കുവെക്കാറുണ്ട്.

കുറച്ച് നാളുകൾക്ക് മുമ്പ് ദിയ തന്റെ കാമുകനായി പിരിഞ്ഞെന്നുള്ള കാര്യം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിന് ശേഷം ദിയ പതിയെ വീണ്ടും സജീവമാകാൻ തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ വൺ മില്യണിൽ അധികം ഫോളോവേഴ്സ് ഉള്ള ഒരാളാണ് ദിയ. ഒരു യൂട്യൂബർ കൂടിയാണ് ദിയ കൃഷ്ണ. ചേച്ചിക്കും അനിയത്തിമാർക്കും ഒപ്പം യാത്രകൾ പോവുകയും ഡാൻസ് റീൽസും ചെയ്യാറുണ്ട് ദിയ.

അതെ സമയം ദിയ ചെയ്ത പുതിയ ഡാൻസ് റീൽസാണ് വൈറലാവുന്നത്. മഞ്ഞ നിറത്തിലെ സാരിയിൽ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലുള്ള ദിയയുടെ ഡാൻസ് ആരാധകരുടെ മനസ്സ് കീഴടക്കുകയും അവർ വൈറലാക്കുകയും ചെയ്തിട്ടുണ്ട്. ദിയ വൈകാതെ തന്നെ സിനിമയിൽ അഭിനയിക്കുമെന്നും ചില സൂചനകളുണ്ട്. ദിയയുടെ അനിയത്തിമാരിൽ ഒരാളായ ഇഷാനി ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)