ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ദിവ്യപ്രഭ. ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് വരെ നേടിയിട്ടുള്ള ദിവ്യപ്രഭ അതിന് മുമ്പ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അനുശ്രീയും ഷൈൻ ടോം ചാക്കോയും ഒന്നിച്ച് അഭിനയിച്ച ഇതിഹാസ എന്ന സിനിമയിൽ ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ടായിരുന്നു. അനുശ്രീയുടെ കൂട്ടുകാരിയുടെ റോളിലാണ് ദിവ്യപ്രഭ അഭിനയിച്ചത്.
മുംബൈ പൊലീസ്, ലോക്പാൽ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച ദിവ്യപ്രഭ മഹേഷ് നാരായണന്റെ ടേക്ക് ഓഫിലൂടെ ജനഹൃദയങ്ങളിൽ കൂടുതൽ ഇടം പിടിച്ചു. അതിൽ പാർവതിയുടെ ഒപ്പമുള്ള സുഹൃത്തും നേഴ്സ് ജിൻസി എന്ന കഥാപാത്രമായി തിളങ്ങാൻ ദിവ്യയ്ക്ക് സാധിച്ചു. പിന്നീടാണ് ദിവ്യയ്ക്ക് കൂടുതൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങിയത്. തമാശയിൽ നായികതുല്യമായ റോൾ ചെയ്തു.
തമാശയിൽ ബബിത ടീച്ചർ എന്ന കഥാപാത്രത്തെ മനോഹരമായ അവതരിപ്പിച്ച ദിവ്യപ്രഭയ്ക്ക് ആ കഥാപാത്രത്തിന് ഒരുപാട് ആരാധകരെയും ലഭിച്ചു. കമ്മാരസംഭവം, വേട്ട, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിച്ച് നിൽക്കുകയാണ് ഇപ്പോൾ ദിവ്യപ്രഭ. മഹേഷ് നാരായണന്റെ തന്നെ അറിയിപ്പിലാണ് ദിവ്യ നായികയായി അഭിനയിച്ചിരിക്കുന്നത്.
ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ അറിയിപ്പിന്റെ സ്ക്രീനിംഗ് ഉണ്ടായിരുന്നു. സ്ക്രീനിംഗ് കാണാനായി ദിവ്യപ്രഭയും സ്വിറ്റ്സർലൻഡിലേക്ക് പോയിരുന്നു. അതിന് ശേഷം സ്വിറ്റ്സർലൻഡ് ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു ദിവ്യപ്രഭ. അവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസും ദിവ്യപ്രഭ പങ്കുവച്ചിട്ടുണ്ട്. വിസ്കോണ്ടി കോട്ട, മാഗ്ഗിയോറെ തടാകം തുടങ്ങിയ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ദിവ്യപ്രഭ പങ്കുവച്ചിട്ടുണ്ട്.