ജോഷി ചിത്രത്തിലൂടെ വളരെ യാദർശ്ചികമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി ദിവ്യപ്രഭ. മോഹൻലാൽ നായകനായ ലോക്പാൽ എന്ന സിനിമയിലാണ് ദിവ്യപ്രഭ ആദ്യമായി അഭിനയിക്കുന്നതെങ്കിലും ഇതിഹാസ എന്ന സിനിമയിലെ കഥാപാത്രമാണ് ദിവ്യയെ പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാക്കി മാറ്റിയത്. കെ.കെ രാജീവിന്റെ അമ്മ മാനസം എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തേക്കും ദിവ്യ കടന്നു.
കെ.കെ രാജീവിന്റെ തന്നെ ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡിനും ദിവ്യപ്രഭ അർഹയായി. ഇതിഹാസ ഇറങ്ങിയ അതെ വർഷം തന്നെ തമിഴിലും ദിവ്യ അരങ്ങേറി. സീരിയലിൽ നിന്ന് വീണ്ടും സിനിമയിലേക്ക് എത്തിയ ദിവ്യ വേട്ട എന്ന സിനിമയിൽ അഭിനയിച്ചു. പാർവതിക്ക് ഒപ്പമുള്ള ടേക്ക് ഓഫിലെ പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തു.
അതിന് കമ്മാരസംഭവം, നോൺസെൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദിവ്യ ആദ്യമായി നായികയായ ചിത്രം തമാശ ആയിരുന്നു. തമാശയിലെ ബബിത ടീച്ചർ എന്ന കഥാപാത്രം ദിവ്യ അഭിനയിച്ചതിൽ പ്രേക്ഷകർ ഏറെ പ്രിയപ്പെട്ടതാണ്. നിഴൽ, മാലിക്, കോടിയിൽ ഒരുവൻ(തമിഴ്) തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ ഒപ്പമുള്ള അറിയിപ്പാണ് ദിവ്യയുടെ അടുത്ത ചിത്രം.
തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് ദിവ്യപ്രഭ ചെറിയ ഒരു ട്രിപ്പ് പോയിരിക്കുകയാണ് ഇപ്പോൾ. ഒരു റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലെ തന്റെ ആരാധകരുമായി ദിവ്യപ്രഭ പങ്കുവച്ചിരിക്കുകയാണ്. ഒരു മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ചിത്രങ്ങൾക്ക് താഴെ ചില ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.