പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ഊഴം’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി ദിവ്യ പിള്ള. ഫഹദ് ഫാസിൽ ചിത്രമായ ‘അയാൾ ഞാനല്ല’ ആണ് ദിവ്യയുടെ ആദ്യ സിനിമ. അതിൽ നായികയ്ക്ക് തുല്യമായ ഒരു റോളിലാണ് ദിവ്യ അഭിനയിച്ചത്. പിന്നീടാണ് ഊഴത്തിലേക്ക് ദിവ്യ എത്തുന്നത്.
ദുബൈയിൽ ജനിച്ചുവളർന്ന മലയാളിയായ ദിവ്യ പിള്ള ഫ്ലൈറ്റിൽ എയർലൈൻ സ്റ്റാഫായി ജോലി ചെയ്ത ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ദിവ്യ ഏറ്റവും അവസാനമായി അഭിനയിച്ചത് ടോവിനോ തോമസ് നായകനായ ‘കള’ എന്ന സിനിമയിലാണ്. അതിൽ ടോവിനോയുടെ നായികയായി അഭിനയിച്ച ദിവ്യയുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു പ്രേക്ഷകർ കണ്ടത്.
മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സേഫ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോൻ ചിത്രമായ ‘കിംഗ് ഫിഷ്’ ദിവ്യയുടെ അടുത്ത സിനിമ. ടെലിവിഷൻ ഷോകളിൽ മെന്ററായി ദിവ്യ എത്തിയിട്ടുണ്ട്. ഹാസ്യ പരമ്പര ആയിരുന്ന ഉപ്പും മുളകിലും ജാൻസി എന്ന അതിഥി വേഷത്തിലും ദിവ്യ പിള്ള അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
കുറച്ച് നാളുകൾക്ക് ശേഷം ദിവ്യയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പൊളി ലുക്കിലുള്ള ദിവ്യയുടെ ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത് റെജി ഭാസ്കറാണ്. താര ജോർജിന്റെ സ്റ്റൈലിങ്ങിൽ ടോണി കുരിശുപറമ്പിൽ മൈക്കിളാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ആരാധകർ വീഡിയോ കണ്ടിട്ട് പറയുന്നത്.