‘സുഹൃത്തിന് ഒപ്പം ദിൽഷയുടെ തകർപ്പൻ ഡാൻസ്, ഇതെന്ത് വേഷമാണെന്ന് വിമർശനം..’ – വീഡിയോ കാണാം

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയിയായി എത്തിയാളാണ് നർത്തകിയായ ദിൽഷ പ്രസന്നൻ. ഡാൻസ് മത്സരാർത്ഥിയായി മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ എത്തിയ ശേഷമാണ് ദിൽഷയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. കഴിവുറ്റ പ്രകടനം കൊണ്ട് മലയാളികളെ കൈയിലെടുത്ത ദിൽഷയെ പിന്നീട് കാണുന്നത് ഏഷ്യാനെറ്റിൽ ബിഗ് ബോസ് എന്ന റിയൽ റിയാലിറ്റി ഷോയിലൂടെയാണ്.

വളരെ മികച്ച പ്രകടനം കാഴ്ചവച്ച ദിൽഷ അതിൽ വിജയിയായി മാറുകയും ചെയ്തിരുന്നു. ടിക്കറ്റ് ടു ഫിനാലെ പോലെയുള്ള ടാസ്കുകൾ വിജയിച്ച് എത്തിയ ദിൽഷ വിജയിയാകാൻ അർഹയായിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ദിൽഷയുടെ സുഹൃത്തായ റോബിന്റെ ആരാധകർ കാരണമാണ് ദിൽഷ വിജയിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു. പതിയെ ആ വിമർശനങ്ങൾ കെട്ടടങ്ങുകയും ചെയ്തു.

പിന്നീട് റോബിനുമായുള്ള പ്രശ്നങ്ങളും ദിൽഷയ്ക്ക് എതിരെ തന്നെ വന്നിരുന്നു. റോബിനും ദിൽഷയും തമ്മിൽ വിവാഹിതരാകുമോ എന്നറിയാനായിരുന്നു ആരാധകർ കാത്തിരുന്നത്. ദിൽഷ ആ ബന്ധത്തിന് താല്പര്യമില്ലെന്ന് പറയുകയും ചെയ്തു. പിന്നീട് ദിൽഷയ്ക്ക് എതിരെ നിരന്തരം സൈബർ അക്ര.മങ്ങളാണ് നടന്നിരുന്നത്. അതെല്ലാം അവസാനിച്ചുവെന്ന് കരുതി ഇരിക്കുമ്പോൾ ഇപ്പോഴിതാ പുതിയ ഒരു വിവാദം. ദിൽഷ ഷോയിൽ വളരെ നാടൻ പെൺകുട്ടിയായി മലയാളികൾ കണ്ടയൊരാളാണ്.

View this post on Instagram

A post shared by Arya Balakrishnan (@arya.k.balakrishnan)

ഈ കഴിഞ്ഞ ദിവസം സുഹൃത്തായ ആര്യയ്ക്ക് ഒപ്പം ദിൽഷ ചെയ്ത ഡാൻസിന് താഴെ മോശം കമന്റുകൾ വന്നിരിക്കുകയാണ്. ഷോയിൽ മലയാളി മങ്കയായി കാണുകയും നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ച് പറയുകയും ചെയ്ത അതെ ദിൽഷ തന്നെയാണോ ഇതെന്നാണ് കമന്റുകൾ വരുന്നത്. എന്തിന് നിമിഷ തന്നെ കമന്റ് ഇട്ടിട്ടുണ്ട്. എന്റെ ഡ്രസ്സിങ്ങിനെ പറ്റി കുറ്റം പറഞ്ഞ അതെ കുട്ടിയാണോ ഇതെന്നായിരുന്നു നിമിഷയുടെ കമന്റ്. എന്തായാലും ഒന്നിന് പിറകെ ഒന്നായി ദിൽഷയ്ക്ക് എതിരെ സംഭവങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്.


Posted

in

by