‘ഉദ്‌ഘാടനത്തിന് സാരിയിൽ തിളങ്ങി ദിൽഷ, ജീവനകാരികൾക്ക് ഒപ്പം തകർപ്പൻ ഡാൻസ്..’ – വീഡിയോ വൈറൽ

മലയാളത്തിലെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ നാലാമത്തെ സീസണിലെ വിജയിയായിരുന്നു നർത്തകിയായ ദിൽഷ പ്രസന്നൻ. മികച്ച പ്രകടനം കൊണ്ട് തന്നെ ഫൈനലിലേക്ക് എത്തിയ ദിൽഷ ടിക്കറ്റ് ടു ഫിനാലെ ഉൾപ്പടെയുള്ള ടാസ്കുകൾ വിജയിച്ചാണ് ഫൈനലിൽ എത്തിയത്. ദിൽഷ വിജയി ആയപ്പോൾ ധാരാളം വിമർശനങ്ങളും അതിന് പിന്നാലെ വന്നിരുന്നു.

സഹമത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണന്റെ ഫാൻസിന്റെ സഹായത്തോടെയാണ് ദിൽഷ വിജയിച്ചത് എന്നായിരുന്നു ആരോപണം. എന്തായാലും അതിനൊക്കെ ദിൽഷ മറുപടിയും കൊടുത്തിട്ടുണ്ട്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. റോബിന് ദിൽഷയോടുള്ള ഇഷ്ടവും ഷോയിൽ വച്ച് തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു.

ഷോ കഴിഞ്ഞ് ഇറങ്ങിയ ദിൽഷ റോബിനെ വിവാഹം ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച് ആരാധകർ കമന്റുകൾ ഇടുകയും ചിലർ മോശം മെസ്സേജുകൾ അയക്കുകയും ഒക്കെ ചെയ്തിരുന്നു. എന്തായാലും ഇരുവരും സുഹൃത്തുക്കളായി തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. നെഗറ്റീവ് ഇത്രയും ഒന്നിന് പിറകെ ഒന്നായി ദിൽഷയിലേക്ക് എത്തിയെങ്കിലും ഇപ്പോഴും പോസറ്റീവ് ആയിട്ട് തുടരുന്ന ഒരാളാണ്.

നോർത്ത് പറവൂരിലെ കല്പക വെഡിങ് സെന്റർ എന്ന വസ്ത്രാലയത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ദിൽഷയുടെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സാരിയിൽ അതി സുന്ദരിയായി എത്തിയ ദിൽഷ അവിടെത്തെ ജീവനക്കാരികൾക്ക് ഒപ്പം “പാലാ പള്ളി” എന്ന സൂപ്പർഹിറ്റ് പാട്ടിന് ചുവടുവെക്കുകയും ചെയ്തിരുന്നു. മനോഹരമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ ചിലർ ഇപ്പോഴും പഴയ കാര്യങ്ങൾ ഉന്നയിച്ച് മോശം കമന്റുകൾ ഇടുന്നുണ്ട്.


Posted

in

by