February 27, 2024

‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിക്കുന്ന താരങ്ങൾക്ക് വരെ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള കാലമാണ്. ഒരു സമയം വരെ സോഷ്യൽ മീഡിയയിൽ കുട്ടി താരങ്ങൾ അത്ര ആക്ടിവ് നിൽക്കുന്ന മലയാളികൾ കണ്ടിട്ട് തന്നെയില്ല. പക്ഷേ ഇന്നത്തെ അവസ്ഥ അതല്ല. മുതിർന്ന നായികനടിമാരെ പോലെ തന്നെ അവർ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിന്ന് ആരാധകരെ സ്വന്തമാക്കാറുണ്ട്.

മുതിർന്ന നായികനടിമാരെ പോലെ ഫോട്ടോഷൂട്ടുകളും റീൽസും ഒക്കെ ചെയ്‌ത്‌ ഞെട്ടിക്കുമ്പോൾ ഭാവി നായികമാരായി അവരെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിൽ കൂടിയാണ് മലയാളികൾ. ഈ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയായിരുന്നു മകൾ. ജയറാമും മീര ജാസ്മിനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. മീര ജാസ്മിന്റെ തിരിച്ചുവരവ് ചിത്രമായിരുന്നു.

അച്ഛനും മകളും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയിൽ ഇരുവരുടെയും മകളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന കുട്ടി താരമായിരുന്നു. മികച്ച പ്രകടനമായിരുന്നു സിനിമയിൽ ദേവിക കാഴ്ചവച്ചത്. ദേവിക അതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയാണ്. സത്യൻ അന്തിക്കാടിന്റെ തന്നെ മറ്റൊരു ചിത്രമായ ഞാൻ പ്രകാശനിൽ ദേവിക അഭിനയിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ ഡിഗ്രി പഠിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിൽ ആക്ടിവാണ് ദേവിക സഞ്ജയ്. ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് താരം. ഇപ്പോഴിതാ ഐഷ മൊയ്ദു എന്ന ഫോട്ടോഗ്രാഫർ എടുത്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ദേവികയുടെ വൈറലായി മാറിയത്. മെഹക ബഷീറിന്റെ എം.എ.എച്ച് ഡിസൈൻസാണ് ദേവികയുടെ ഫോട്ടോഷൂട്ടിന്റെ കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.