വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചെയ്യുന്ന റോളുകളും പ്രകടന മികവും കൊണ്ടാണ് അവർ ജന ഹൃദയങ്ങളിൽ പെട്ടന്ന് ഇടം പിടിക്കുന്നത്. അതിൽ തന്നെ ബാലതാരമായി അഭിനയിച്ച് കൈയടി നേടുന്ന കുട്ടി താരങ്ങളുമുണ്ട്. അവർക്കും സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിക്കാറുണ്ട്.
ഫഹദ് ഫാസിൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ കുട്ടി താരമാണ് ദേവിക സഞ്ജയ്. ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് അതെന്ന് സിനിമയിലെ പ്രകടനം കണ്ടാൽ ഒരിക്കലും പ്രേക്ഷകർക്ക് തോന്നുകയില്ല. അത്രത്തോളം ഭംഗിയായിട്ടാണ് ദേവിക അത് അവതരിപ്പിച്ചത്. സിനിമ വലിയ വിജയമായിരുന്നു.
അതിൽ ദേവികയുടെ പ്രകടനത്തിന് വലിയ പങ്കുണ്ടായിരുന്നു. ഏത് നിമിഷവും മരണത്തിന് കീഴടങ്ങാവുന്ന ഒരു അപൂർവ രംഗത്തിന് ഉടമയായ ഒരു പെൺകുട്ടിയുടെ റോളിലായിരുന്നു ദേവിക അഭിനയിച്ചത്. കണ്ണുനിറയ്ക്കുന്ന പ്രകടനമായിരുന്നു ദേവിക കാഴ്ച്ചവെച്ചത്. ഫഹദിനൊപ്പം പിടിച്ചുനിൽക്കാനും ദേവികയ്ക്ക് സാധിച്ചു. ഈ അടുത്തിടെ ഇറങ്ങിയ മകൾ എന്ന സിനിമയിലാണ് പിന്നീട് ദേവിക അഭിനയിച്ചത്.
ജയറാമും തിരിച്ചുവരവ് നടത്തിയ മീര ജാസ്മിനും ഒന്നിച്ച സിനിമയായിരുന്നു അത്. ഇൻസ്റ്റാഗ്രാമിൽ ദേവിക പങ്കുവച്ചിട്ടുള്ള പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായി മാറുന്നത്. മിനി സ്കർട്ടും വൈറ്റ് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ദേവികയുടെ ചിത്രങ്ങൾ എടുത്തത് ഐഷ മൊയ്ദുവാണ്. എം.എ.എച്ച് ഡിസൈൻസാണ് ഔട്ട്ഫിറ്റിന് പിന്നിൽ. മെഹക കളരിക്കലാണ് സ്റ്റൈലിംഗ് ചെയ്തത്.