സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാൻ പ്രകാശൻ. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിയ ഒരു കൊച്ചുമിടുക്കിയുണ്ട്. അതിൽ ടിനമോൾ എന്ന ബാലതാര വേഷം ചെയ്‌ത് മലയാളികളുടെ മനസ്സിൽ ഇടംനേടിയ ദേവിക സഞ്ജയ് പിന്നീട് മലയാളത്തിൽ വേറെയും സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
സത്യൻ അന്തിക്കാടിന്റെ തന്നെ ജയറാം നായകനായി അഭിനയിച്ച മകൾ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളുടെ റോളിൽ അഭിനയിച്ച് കൈയടി വാങ്ങിയതും ദേവിക ആയിരുന്നു. ജയറാമും തിരിച്ചുവരവിൽ മീര ജാസ്മിനും ഒന്നിച്ച സിനിമയായിരുന്നു അത്. ജയറാമിന്റെയും മീര ജാസ്മിന്റെയും മകളുടെ വേഷത്തിൽ മിന്നും പ്രകടനമാണ് ദേവിക കാഴ്ചവച്ചത്. നായികയായി അഭിനയിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
റാഫിയുടെ തിരക്കഥയിൽ നാദിർഷാ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയിൽ നായികയായി ദേവികയാണ് അഭിനയിക്കുന്നത്. അർജുൻ അശോകനാണ് അതിൽ നായകനാകുന്നത്. ഏറെ പ്രതീക്ഷ വെക്കുന്ന ഒരു ചിത്രമാണ് അത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ദേവികയ്ക്ക് ഏഴ് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുണ്ട്. അതിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ ദേവിക പങ്കുവെക്കാറുള്ളത്.
ഫോട്ടോഷൂട്ടുകൾ മാത്രമല്ല, യാത്രകൾ പോകുന്നതിന്റെയും സുഹൃത്തുക്കൾ സമയം ചിലവഴിക്കുന്നതിന്റെയും നിമിഷങ്ങളും ദേവിക പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കാടിനുള്ളിലെ ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ ഇരിക്കുന്ന ഫോട്ടോസ് ദേവിക ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഷോർട്സ് ധരിച്ചിട്ടുണ്ടെന്ന് ക്യാപ്ഷനിൽ ദേവിക എഴുതിയിട്ടുണ്ടെങ്കിലും ഒരുപാട് രസകരമായ കമന്റുകളും ലഭിച്ചു.