December 11, 2023

‘വെട്ടത്തിലെ കലാഭവൻ മണിയുടെ കാമുകി അല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ശ്രുതി നായർ..’ – ഫോട്ടോസ് വൈറൽ

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി ചിത്രമായ പ്രിയദർശൻ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ വെട്ടം. ഹിന്ദി നടിയായ ഭാവ്ന പാനിയായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. മലയാളത്തിലെ നിരവധി കോമഡി താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. കലാഭവൻ മണി സിനിമയിൽ ദിലീപ് അവതരിപ്പിച്ച ഗോപിയുടെ കൂട്ടുകാരനായ മണി എന്ന റോളിൽ അഭിനയിച്ചിരുന്നു.

ഒരു ആഡംബര ഹോട്ടലിൽ എത്തിപ്പെടുകയും അവിടെ വിവാഹത്തിന് എത്തുന്ന ചെക്കന്റേയും പെണ്ണിന്റെയും കുടുംബക്കാരുടെയും മറ്റ് താമസിക്കാൻ വരുന്നവരുടെയും റൂമുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുകയും തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളുമായിരുന്നു സിനിമ. അതിൽ കലാഭവൻ മണി അവതരിപ്പിച്ച മണി എന്ന കഥാപാത്രം തന്റെ കാമുകിയുമായി ഒളിച്ചോടി അവിടേക്ക് എത്തുന്നുണ്ട്.

മണിയുടെ കാമുകിയായി അഭിനയിച്ച താരത്തിനെ മലയാളികൾ ഇന്നും മറന്നിട്ടുണ്ടാവില്ല. മാല എന്ന പേരായിരുന്നു ആ കഥാപാത്രത്തിന് സിനിമയിൽ ഉണ്ടായിരുന്നത്. ആ പേരും സിനിമയിൽ ഒരു രസകരമായ മുഹൂർത്തങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിൽ മാലയായി അഭിനയിച്ച ശ്രുതി നായർ എന്ന നടിയായിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമയിലുമൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ദേവിക മാധവൻ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നുണ്ട്. തമിഴിൽ ചില സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശ്രുതി ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. ശ്രുതിയുടെ പുതിയ ഫോട്ടോസ് കണ്ടിട്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വെട്ടത്തിലെ മാല തന്നെയാണോ ഇതെന്ന് തോന്നിപോകും. വസന്തമാളിക, മിസ്റ്റർ ബ്രഹ്മചാരി, ശ്യാമം, ചങ്ങാതിക്കൂട്ടം തുടങ്ങിയ മലയാള സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.