February 26, 2024

‘മോഡലിന് ഒപ്പം ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി ദീപ്തി സതി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് ഒരുപാട് നായികമാരെ സമ്മാനിച്ചിട്ടുണ്ട്. പലരും മലയാള സിനിമയിൽ മികച്ച നടിമാരായി മാറുകയും മലയാളത്തിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയായി നടി ദീപ്തി സതി. ആൻ അഗസ്റ്റിൻ ഒപ്പം അഭിനയിച്ച നീന എന്ന ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്.

മോഡലിംഗ് മേഖലയിൽ നിന്നും ദീപ്തി തന്റെ കരിയർ ആരംഭിച്ചത്. 2012 ഇമ്പ്രെസരിയോ മിസ് കേരള പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. അത് കഴിഞ്ഞ് 2014 ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റായി തിരഞ്ഞെടുക്കയും ചെയ്തിരുന്നു. മൂന്നാമത്തെ വയസ്സ് മുതൽ ഡാൻസ് പഠിക്കുന്ന ദീപ്തി ക്ലാസിക്കൽ നർത്തകിയായി കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്. നീനയിൽ ഒരു ടോം ബോയ് കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചിരുന്നത്.

സിനിമ വലിയ വിജയം നേടിയില്ലായിരുന്നെങ്കിലും ദീപ്തിയുടെ കഥാപാത്രത്തിന് പ്രശംസകൾ നേടുകയും ചെയ്തിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അന്യഭാഷയിൽ നിന്ന് അവസരങ്ങൾ താരത്തിന് വന്നു. ദീപ്തിയുടെ അമ്മ മലയാളി ആണെങ്കിലും അച്ഛൻ നൈനിറ്റാൾ സ്വദേശിയാണ്. പഠിച്ചതും വളർന്നതുമെല്ലാം ദീപ്തി മുംബൈയിലാണ്. പത്തൊൻപതാം നൂറ്റാണ്ട്, ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ അടുത്ത സിനിമ.

ദീപ്തിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. കൂടെയൊരു മോഡലും ഈ തവണ താരത്തിനൊപ്പമുണ്ട്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ദീപ്തി ഈ ഫോട്ടോഷൂട്ട് ചെയ്യുന്നത്. ശ്രീരാജ് പി.എസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇൻഫിൻ ലൈനിന് വേണ്ടിയാണ് ദീപ്തി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. പൊളി ലുക്കാണ് ദീപ്തിയ്ക്ക് ഫോട്ടോസിൽ ഉള്ളതെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.