2012 മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുകയും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത മോഡലിംഗ് രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തയൊരാളാണ് നടി ദീപ്തി സതി. മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തുകയും അവിടെയും കഴിവ് തെളിയിച്ചുകഴിഞ്ഞ ദീപ്തി മലയാളത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. മലയാളി ആണെങ്കിൽ കൂടിയും ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.
മൂന്നാമത്തെ വയസ്സ് മുതൽ ക്ലാസിക്കൽ ഡാൻസും പഠിച്ചിട്ടുള്ള ദീപ്തി നല്ലയൊരു നർത്തകി കൂടിയാണെന്ന് താരത്തിനെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവുന്ന ഒരു കാര്യമാണ്. മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ചിട്ടുള്ള ലാൽ ജോസ് തന്നെയാണ് ദീപ്തിയും അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. ലാൽജോസിന്റെ നീന എന്ന സിനിമയിലാണ് ദീപ്തി ആദ്യമായി അഭിനയിച്ചത്.
കന്നഡ, തമിഴ്, മറാത്തി ഭാഷകളിലെ സിനിമകളിലും ദീപ്തി ചുരുങ്ങിയ നാളിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതൽ സിനിമകളും മലയാളത്തിലായിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ ഗോൾഡാണ് ദീപ്തിയുടെ അവസാന റിലീസ് ചിത്രം. അതിൽ പൃഥ്വിരാജിന് ഒപ്പമുള്ള ഡാൻസ് തരംഗമായിരുന്നു.
അതെ സമയം പ്രകൃതിയോട് വളരെ ഇണങ്ങി ചേർന്ന് ദീപ്തി ചെയ്ത വളരെ മനോഹരമായ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വയനാട്ടിലെ വാഗാൻസ റിസോർട്ടിൽ വച്ചാണ് ഫോട്ടോസ് എടുത്തത്. ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ് ചെയ്തത്. ബി സ്റ്റുഡിയോസിന്റെ സ്റ്റൈലിഷ് ഔട്ട്.ഫിറ്റാണ് ദീപ്തി ധരിച്ചിരിക്കുന്നത്.