ലാൽ ജോസ് മലയാള സിനിമയ്ക്ക് നിരവധി നടിമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. മലയാളത്തിൽ രണ്ടായിരം കാലഘട്ടം മുതൽ നിരവധി നായികനടിമാരെയാണ് ലാൽ ജോസ് തന്റെ ചിത്രത്തിൽ അവസരം നൽകി അവരുടെ ജീവിതം മാറ്റിമറിച്ചിട്ടുള്ളത്. അത്തരത്തിൽ ലാൽ ജോസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന ഒരു താരമാണ് നടി ദീപ്തി സതി. മോഡലിംഗ് രംഗത്ത് കഴിവ് തെളിയിച്ചിരുന്ന ഒരാളാണ് ദീപ്തി.
മിസ് കേരള 2012-യായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി പക്ഷേ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ലാൽജോസിന്റെ ചിത്രത്തിൽ ടൈറ്റിൽ റോളിൽ അഭിനയിച്ചുകൊണ്ട് വന്ന ദീപ്തി അതിന് ശേഷം നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായികയായി മാത്രമല്ല, സഹനടി റോളുകളിലും ദീപ്തി അഭിനയിക്കുന്നുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ദീപ്തി.
ഇൻസ്റ്റാഗ്രാമിൽ ആരാധകരെ ഞെട്ടിപ്പിക്കുന്ന താരത്തിലുള്ള ഫോട്ടോസും വീഡിയോസുമാണ് ദീപ്തി പോസ്റ്റ് ചെയ്യാറുള്ളത്. മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ട് തന്നെ ഗ്ലാമറസായി ദീപ്തിയെ പലപ്പോഴും കാണാറുണ്ട്. ഇപ്പോഴിതാ ദീപ്തി പൂളിലേക്ക് എടുത്തുചാടുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചാണ് ദീപ്തിയുടെ ചാട്ടമെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.
മഹാരാഷ്ട്രയിലെ അഞ്ചവിയോ റിസോർട്ടിൽ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത്. “ചാടാൻ ഭയമായിരുന്നു, പക്ഷേ ഗ്രാമിന് വേണ്ടി ചെയ്തു..” എന്നാണ് ദീപ്തി വീഡിയോയുടെ ക്യാപ്ഷനായി ഇട്ടിരുന്നത്. ചാടുന്ന സമയത്ത് കൂളിംഗ് ഗ്ലാസ് മുഖത്ത് നിന്നും ഊരിപോവുകയും ചെയ്തു. ആദ്യമായിട്ട് ഒരു കൂളിംഗ് ഗ്ലാസ് വച്ച് ചാടുന്നത് കാണുന്നത് എന്ന് ആരാധകർ കമന്റുകൾ ഇട്ടു. ഗോൾഡാണ് ദീപ്തിയുടെ അവസാന ചിത്രം.
View this post on Instagram