December 11, 2023

‘മിസ് ചാന്ദനി വൈബ്സ് ഇൻ!! മഞ്ഞ സാരിയിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി ദീപ്തി സതി..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ്‌ മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും പോലെയുള്ള ബോളിവുഡ് താരങ്ങൾ മുതൽ മലയാളത്തിൽ ഇന്ന് തകർത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവനടിമാരിൽ പലരും മോഡലിംഗ് മേഖലയിൽ കഴിവ് തെളിയിച്ച് സിനിമയിലേക്ക് എത്തിയവരാണ്. അത്തരത്തിൽ ഒരാളാണ് മലയാളികൾക്ക് പ്രിയപ്പെട്ട നടി ദീപ്തി സതി.

മിസ് കേരള 2012 ആയി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി സതി മിസ് ഇന്ത്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളാണ്. നൃത്ത മേഖലയിലും കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ദീപ്തി കൊരിയോഗ്രാഫറായ നീരവിന് ഒപ്പം ഡാൻസ് ചെയ്യുന്ന ധാരാളം റീൽസ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് മലയാളികൾ കണ്ടിട്ടുമുണ്ടാവും. ലാൽ ജോസ് ആണ് ദീപ്തിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. ലാൽജോസിന്റെ നീനയിൽ ദീപ്തി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ദീപ്തി കന്നഡയിലും തമിഴിലും മറാത്തിയിലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിൽ സാവിത്രി തമ്പുരാട്ടിയായി തകർത്ത് അഭിനയിച്ച് നിറഞ്ഞ് നിൽക്കുകയാണ് ദീപ്തി. ഗോൾഡാണ് അടുത്ത ദീപ്തിയുടെ സിനിമ.

മോഡലിംഗ് മേഖലയിൽ നിന്ന് വന്നിട്ടുള്ളത് കൊണ്ട് തന്നെ ദീപ്തി ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. മഞ്ഞ സാരിയിൽ മലയാളികളുടെ മനസ്സ് കീഴടക്കി പുതിയതായി ദീപ്തി ചെയ്ത ഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ ജോബിന വിൻസെന്റാണ് സ്റ്റൈലിംഗ് ചെയ്തത്. പാസ്റ്റൽസ് ഡിസൈൻ സ്റ്റുഡിയോയുടെ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ലക്ഷ്മി സനീഷാണ് മേക്കപ്പ് ചെയ്തത്.