ഒരുപാട് നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. അവരിൽ പലരും ഇന്നും മലയാള സിനിമകളിൽ സജീവമായി മുൻനിര നായികമാരിൽ ഒരാളായി നിറഞ്ഞ് നില്കുന്നുമുണ്ട്. അത്തരത്തിൽ ലാൽ ജോസ് അവതരിപ്പിച്ച നായികമാരിൽ ഒരാളാണ് നടി ദീപ്തി സതി. ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ നീന എന്ന സിനിമയിലൂടെയാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്.
അതിലെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചത്. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ മലയാളിയുമാണ്. ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയത്തിലേക്ക് വന്ന ഒരു നടി കൂടിയാണ് ദീപ്തി. ആദ്യ സിനിമയ്ക്ക് ശേഷം കന്നഡയിൽ നിന്ന് താരത്തിന് അവസരം ലഭിച്ചു. അത് കഴിഞ്ഞ് വീണ്ടും മലയാളത്തിലേക്ക് എത്തി.
ഈ തവണ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് ദീപ്തി അഭിനയിച്ചത്. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങിയ മലയാള സിനിമകളിലും ദീപ്തി അഭിനയിച്ചു. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവർക്ക് ഒപ്പമുള്ള ലളിതം സുന്ദരമാണ് അവസാനം ഇറങ്ങിയ സിനിമ. വിനയൻ സംവിധാനം ചെയ്യുന്നപത്തൊൻപതാം നൂറ്റാണ്ടാണ് ദീപ്തിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.
മോഡലിംഗ് മേഖലയിൽ നിന്ന് വന്നതുകൊണ്ട് ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യാറുള്ള ഒരാളാണ് ദീപ്തി. പതിവിന് വിപിരിതമായ ഇപ്പോഴിതാ ട്രഡീഷണൽ ഔട്ട്ഫിറ്റായ ദാവണിയിൽ നാടൻ ലുക്കിൽ ഒരു കലക്കൻ ഷൂട്ട് ചെയ്തിരിക്കുകയാണ് ദീപ്തി. സവിനിധിയുടെ ഔട്ട്ഫിറ്റിൽ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ദീപക് ദുരൈയാണ്. പൃഥ്വിരാജിന്റെ ഗോൾഡിലും ദീപ്തി അഭിനയിക്കുന്നുണ്ട്.