February 29, 2024

‘യാ മോനെ!! ഗ്ലാമറസ് ലെഹങ്കയിൽ തിളങ്ങി നടി ദീപ്തി സതി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മുംബൈയിൽ ജനിച്ച് വളർന്ന് ഹാഫ് മലയാളിയായ നടിയാണ് ദീപ്തി സതി. മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിൽ അരങ്ങേറിയ ദീപ്തിയെ തേടി ഒരുപാട് അവസരങ്ങൾ സിനിമയിൽ നിന്ന് പിന്നീട് വരികയും ചെയ്തിരുന്നു.

ആദ്യ മലയാള സിനിമയ്ക്ക് ശേഷം കന്നഡയിലും തെലുങ്കിലും ഒരേ സമയം ഷൂട്ട് ചെയ്ത ജാഗുവാർ എന്ന സിനിമയിൽ അഭിനയിച്ചു. അതിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചു. സോളോ, ലവകുശ തുടങ്ങിയ സിനിമകളിൽ അതിന് ശേഷം അഭിനയിച്ച ദീപ്തി ലക്കി എന്ന മറാത്തി സിനിമയിലും ഭാഗമായി. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി.

2019-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയ ഡ്രൈവിംഗ് ലൈസെൻസ് എന്ന സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യയുടെ റോളിൽ ദീപ്തി അഭിനയിച്ചു. മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ് അവസാനമായി ദീപ്തിയുടെ പുറത്തിറങ്ങിയത്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രന്റെ ഗോൾഡ് തുടങ്ങിയ സിനിമകളാണ് ഇനി ഇറങ്ങാനുള്ളത്.

മോഡലിംഗ് മേഖലയിൽ നിന്ന് വന്നതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ദീപ്തി ചെയ്യാറുണ്ട്. ഇൻ ഫൈൻ ലൈൻ ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി ചെയ്ത ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ക്ലിന്റ് സോമൻ എടുത്ത ചിത്രങ്ങളിൽ ദീപ്തി ഒരു ഓറഞ്ച് നിറത്തിലെ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്. ഹോട്ടായല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ട് പറഞ്ഞത്. വിജേത കാർത്തിക് ആണ് മേക്കപ്പ് ചെയ്തത്.